Wednesday, August 21, 2013

ഭരണഭാഷ

കേരളത്തിലെ സർക്കാർ ഉദ്യോഗഥർ മലയാളം അറിഞ്ഞിരിക്കണമെന്ന ഔദ്യോഗിക ഭാഷാ വകുപ്പിന്റെ നിർദ്ദേശം മന്ത്രിസഭായോഗം തള്ളിക്കളഞ്ഞു! മലയാളത്തെ മലയാളിക്ക് അന്യമാക്കാൻ നടക്കുന്ന വ്യാപകമായ ശ്രമങ്ങൾക്ക് കൂട്ടുനിൽക്കുകയാണ് ഇതിലൂടെ സർക്കാർ ചെയ്തിരിക്കുന്നത്. ഏതൊരു സംസ്ഥാനത്തെയും ഭരണനിർവഹണത്തിന് അവിടത്തെ മാതൃഭാഷയിലെ അറിവ് നിർബന്ധമാക്കിയിരിക്കെ, മാതൃഭാഷയെ അവഹേളിക്കുന്ന കേരള സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഈ തീരുമാനത്തിനിന്ന് പിന്മാറണമെന്ന് കേരള സർക്കാരിനോട് ‘മാംപൂ’ ശക്തമായി ആവശ്യപ്പെടുന്നു.                              mampoo.in

നരേന്ദ്ര ദാബോൽക്കർ

അന്ധവിശ്വാസങ്ങൾക്കും മന്ത്രവാദം തുടങ്ങിയ അനാചാരങ്ങൾക്കുമെതിരായ ബോധവത്കരണത്തിനും പോരാട്ടത്തിനും വേണ്ടി ജീവിതം അർപ്പിച്ച സാമൂഹികപ്രവർത്തകൻ നരേന്ദ്ര ദാബോൽക്കറെ പ്രഭാതസവാരിക്കിടയിൽ വെടിവച്ചുകൊന്നു.. കമ്പോളവത്കരിക്കപ്പെടുകയും അമിതമായി രാഷ്ട്രീയവത്ക്കരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന മതാത്മകതയുടെ അവസാനത്തെ ഇര! നരേന്ദ്ര ദാബോൽക്കർക്ക്  അന്ത്യാഭിവാദനങ്ങൾ.

പ്രാർഥന

പ്രാർഥനയെന്നത് ഉടമയുടെ തിരുമുമ്പിൽ അടിമ പ്രകർഷേണ വയ്ക്കുന്ന അർഥനയാണ്.  അതുകൊണ്ട് സ്വാതന്ത്ര്യബോധവും സാമാന്യബുദ്ധിയുമുള്ളവർക്ക് അത് സ്വീകരിക്കാനാവില്ല.
മതങ്ങളേതും അടിമകളുടെ പടയണിക്കായി കൊതിക്കുന്നതുകൊണ്ട് പ്രാർഥന അവർക്ക് മുഖ്യമായി.

Monday, August 5, 2013

കുടുംബം, വിവാഹം.

കുടുംബം സംബന്ധിച്ച്, സ്ത്രീപുരുഷബന്ധം സംബന്ധിച്ച്, കാഴ്ച്ചപ്പാടുകളിലും സമീപനങ്ങളിലും, ഒക്കെ സമൂലമായ ഒരഴിച്ചുപണി ആവശ്യമാണ്.  കുടുംബത്തിനകത്തും പുറത്തും പുരുഷനും സ്ത്രീയും അവരുടെ സ്ഥാനം പുനർനിർണയിക്കേണ്ടതുണ്ട്.     പക്ഷേ, ഈ താലിയെന്ന കുരുക്ക് വേണ്ടെന്നുവയ്ക്കാൻ, വർദ്ധിച്ച് പുരണ്ടുവരുന്ന നെറ്റിച്ചോരക്കുത്ത് ഒഴിവാക്കാൻ നമ്മുടെ സ്ത്രീകൾ എന്നാണ് തയാറാവുന്നത്? (മറ്റൊരു വേദിയിലെ ചർച്ചയിൽനിന്ന്)