Thursday, July 5, 2012
പ്രപഞ്ചത്തിന് ആധാരമയി ഒരു ദൈവമില്ലെന്ന് സമർഥിക്കാൻ പോന്ന ‘ദൈവകണ’ത്തിനടുത്ത് എത്തിയ കണ്ടുപിടുത്തത്തിന്റെ ദിവസമായിരുന്നു ഇന്നലെ .പ്രപഞ്ചരഹസ്യങ്ങൾ മനുഷ്യന് അന്യമല്ലെന്നും എല്ലാത്തിനെയും അപഗ്രഥിക്കാനും ഉൾക്കൊള്ളാനും പോന്ന കഴിവും സാമർഥ്യവും അവനുണ്ടെന്നും ഇത് സൂചിപ്പിക്കുന്നു. കല്ലൂപ്പാറ ഭഗ്ഗവതിക്ഷേത്രത്തിലെ അന്തേവാസിയെ കൊന്ന് സ്വർണം പൊതിഞ്ഞ താഴികക്കുടം മോഷ്ടിച്ചതിന്റെയും മാവേലിക്കര ശ്രീകൃഷ്ണക്ഷേത്രത്തിലെ ഭഗവാന്റെ സ്വർണക്കിരീടവും മറ്റൂൂം കവർന്നതിന്റെയും വാർത്ത ഇതിനോട് ചേർന്നുതന്നെയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ദൈവത്തിന്റെയും മനുഷ്യന്റെയും ശരിയായ റോൾ വ്യക്തമാക്കുന്നതാണ് ഈ വാർത്തകൾ. ആശ്രിതരെയെന്നല്ല തന്നെപ്പോലും രക്ഷിക്കാൻ കഴിവില്ലാത്ത ദൈവം! ഇത് നിരന്തരം നാം കാണുന്നതാണ്, അനുഭവിക്കുന്നതാണ്; സുനാമിയിൽ ദൈവങ്ങളും മനുഷ്യരും പെട്ട പാട് നമുക്ക് മറക്കാറായിട്ടില്ലല്ലോ. പക്ഷേ ഇത് മാത്രം മനുഷ്യൻ ഇനിയും പഠിക്കുന്നില്ല!!!
Tuesday, July 3, 2012
Monday, May 21, 2012
Friday, April 6, 2012
സഞ്ചാരസ്വാന്ത്ര്യം മൌലികാവകാശമാണ്.അത് സംരക്ഷിക്കാനാണ് നിയമവും കോടതിയും മറ്റും.എം.വി.ജയരാജനെ ശിക്ഷിച്ചതും പൊങ്കാലയോടനുബന്ധിച്ച് മാർഗതടസ്സമുണ്ടാക്കി യവർക്കെതിരെ കേസെടുത്തതും(എന്നിട്ട് ആ നടപടിയെടുത്തവരെ, കോടതിയെയും അവഹേളിച്ചുകൊണ്ട് സസ്പ്പെന്റ് ചെയ്തെന്നത് വേറെ കാര്യം) ഈ മൌലികാവകാശ സംരക്ഷണത്തിനാണ്.
എന്നാൽ, പൊതുജനങ്ങൾക്കും പ്രവർത്തകർക്കും ബാധകമായ ഈ വ്യവസ്ഥ മതങ്ങൾക്ക് ഇവിടെ ബാധകമല്ലെന്നാണ് കാണുന്നത്. ഇക്കാര്യത്തിൽ നിയമവ്യസ്ഥയ്ക്കും കോടതിക്കും ഇവിടത്തെ സർക്കാറ് പുല്ലുവിലയാണ് നൽകുന്നതെന്ന് മുൻസൂചിപ്പിച്ച സസ്പ്പെൻഷൻ വ്യക്തമാക്കി. ഇന്ന് കേരളത്തിലെ നഗരവീഥികളിൽ നടന്ന ‘പീഡാനുഭവയാത്ര‘ അത് ഒരിക്കൽക്കൂടി ഉറപ്പിക്കുക യായിരുന്നു. പൊതുനിരത്തുകളിലൂടെ യാത്രചെയ്യുന്നവരെയെല്ലാം തടസ്സപ്പെടുത്തിക്കൊണ്ട് മണിക്കൂറുകളോളം അവിടങ്ങളെ മതാന്ധത കയ്യേറി.
തിരുവനന്തപുരത്ത് ഭരണസിരാകേന്ദ്രത്തിന് തൊട്ടുമുന്നിലാണ് ഇത് അരങ്ങേറിയത്. പോലീസ് അതിന് കൂട്ടുനിൽക്കുകയും ചെയ്തു. ക്രമസമാധാനപാലനത്തിലെ ഈ ഗുരുതരമായ വീഴ്ചയ്ക്ക് മകുടം ചാർത്തുന്നതായിരുന്നു ഗതാഗതപരിപാലനത്തിലെ വീഴ്ചയും. വാഹനങ്ങളെ നിയന്ത്രിക്കാനോ വഴിതിരിച്ചുവിടാനോ ഒരു ശ്രമവും അവിടെ യുണ്ടായില്ല.
ശരിക്കും ദു:ഖവെള്ളിയാഴ്ച തന്നെ, ജനത്തിന്! അതങ്ങനെതന്നെയാകണമെന്ന് ഒരേ നിർബന്ധം; പള്ളിക്കും, ഭരണകൂടത്തിനും.
Saturday, January 14, 2012

Sunday, December 4, 2011
ഹരിജൻ, സീഡിയൻ, ദളിതൻ.......
പാർശ്വവത്കൃത വിഭാഗങ്ങളുടെ സ്വയംസ്ഥാപനശ്രമങ്ങളുടെയും സമത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളുടെയും കേരളീയ നാൾവഴിയിൽ പതിഞ്ഞ ചില പേരുകളാണിത്. പാർശ്വവത്കൃതജനങ്ങളോടൊപ്പം ജീവിതത്തിന്റെ ആരംഭകാലം മുതൽ പ്രവർത്തിക്കകയും സീഡിയൻ വാരികയുടെ ആദ്യകാലത്ത് പത്രം നടത്തിപ്പിന്റെ എല്ലാ വിശദാംശങ്ങളിലും വാരികയുമായി സഹകരിക്കകയും ചെയ്ത ഒരാളെന്നനിലയിൽ ചില കാര്യങ്ങൾ ഇവിടെ പറയുന്നത് സംഗതമാണെന്നു തോന്നന്നു.(ഞങ്ങളുടെ താമസസ്ഥലമായ സാഹിതിയായിരുന്നു സീഡിയന്റെ ഓഫീസ്. എ.അയ്യപ്പൻ - അന്ന് അറിയപ്പെട്ടിരുന്നത് കവിയായല്ല, അക്ഷരം മാസികയുടെ പേരിലാണ്.-പ്രവൃത്തിയെടുത്തിരുന്ന നവയുഗം പ്രസ് അതിന്റെ അച്ചടിശാലയും).
പാർശ്വവത്കൃതജനവിഭാഗങ്ങളുടെ ഹരിജൻ എന്ന അംഗീകരിക്കപ്പെട്ട പേര് അപര്യാപ്തവും അവഹേളനനപരവുമാണെന്ന ബോധത്തിൽ നിന്ന്, പുതിയൊരു പേര് കണ്ടുപിടിക്കാനുള്ള അന്വേഷണത്തിലാണ് അന്ന് സീഡിയൻ എന്ന പേരിലെത്തിയത്. പട്ടികജാതി,പട്ടികവർഗത്തിൽപ്പെട്ട മുഴുവൻ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്ന പുതിയ പേരാണിതെന്നും കാർഷികോത്പാദനത്തിന്റെ മുഖ്യാംശമായ വിത്തിനെ ഉൾക്കൊള്ളുന്ന ഈ പേര് സാർവത്രികമായ അംഗീകാരം നേടി സ്ഥിരപ്രതിഷ്ഠയാർജിക്കമെന്നും വാരികയുടെ പ്രവർത്തകർ അന്ന് സ്വപ്നം കണ്ടിരുന്നു .എന്നാൽ ഇതിനോട് എനിക്ക് യോജിക്കാനായില്ല. ആ പേരിന് ഇങ്ങനെയൊരു ജനതയുടെ സ്വത്വത്തെയുൾക്കൊള്ളാനാവില്ലെന്ന അഭിപ്രായം അന്നു തന്നെ ഞാൻ പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല,അധഃസ്ഥിതവിഭാഗത്തിന്റെ മാത്രമായ ഏകീകരണത്തിലൂടെ അവർക്ക് മോചനം സാധ്യമല്ലെന്നും എനിക്ക് അഭിപ്രായമുണ്ടായിരുന്നു. പക്ഷെ കമ്മ്യൂണിസ്റ്റ് തീവ്രവാദത്തിന്റെ പാതയിൽനിന്ന് സ്വത്വരാഷ്ട്രീയത്തിലേക്കള്ള സഞ്ചാരത്തിലായിരന്ന സീഡിയൻ പ്രവർത്തകർക്ക് അത് ഒട്ടും ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം സൂക്ഷ്മരാഷ്ട്രീയത്തിന്റെ വികാസഘട്ടമായിരന്നു അത്. സ്വത്വരാഷ്ട്രീയമെന്ന സങ്കല്പനമോ പ്രയോഗമോ കടന്നെത്തിയിരുന്നില്ല അന്ന്.
മറ്റെല്ലാറ്റിനെയും അന്യമായി കാണുകയും അന്യമായതെല്ലാം ശത്രുവണെന്ന് കരുതുകയും ചെയ്യുന്ന നിലയിലേക്ക് സ്വത്വരാഷ്ട്രീയം വളരകുയും ഓരോന്നം അതിന്റെ തനത് കോട്ടകൾ തീർത്ത് അപരങ്ങളെയെല്ലാം പുറംതള്ളുകയും ചെയ്യുന്ന സ്ഥിതിയാണ് പിന്നീടുണ്ടായത്.‘സീഡിയൻ’ ലക്ഷ്യം വച്ചിരന്ന അധഃകൃതമോചനം സാധ്യമായില്ലെങ്കിലും അതിന്റെ പ്രവർത്തനശൈലി, പാർശ്വവത്കൃതവിഭാഗങ്ങളുടേതുമാത്രമായ ഏകീകരണശ്രമങ്ങൾ, പിന്നീട് കൂടുതൽ ദൃഢമാവുകയാണണ്ടായത്. ‘ദളിത്’നാമസ്വീകാരത്തോടെ അത് മുന്നേറാൻ ശ്രമിക്കകയും ചെയ്തു. ജനതയുടെ മോചനത്തിനല്ല, സാമുദായികതയുടെയും വൻശീയതയുടെയും താവളങ്ങൾ ബലപ്പെടുത്താൻ മാത്രമാണ് അത് സഹായിച്ചത്. ഏതെങ്കിലും സാമുദായികസംഘടനയുടെയോ സാമുദായിക-വംശീയകൂട്ടായ്മയുടെയോ ശ്രമഭലമായല്ല, അവശതയനഭവിക്കന്ന ജനതയുടെയും അവരോട് അനുഭാവം കൊള്ളുന്നവരുടെയും കൂട്ടായ, കരുത്തുറ്റ സമരങ്ങളുടെ ഫലമായാണ് കേരളം ഇന്നത്തെ പൊതുമണ്ഡലം തീർക്കുകയും അവശവിഭാഗങ്ങൾക്ക് (പരിമിതമെങ്കിലും) അവകാശങ്ങളും താരതമ്യേന മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും നേടിയെടുക്കകയും ചെയ്തത്. ഈ ചരിത്രസത്യത്തെ ബോധപൂർവം മറയ്കാനാണ് സ്വത്വരാഷ്ട്രീയം ശ്രമിച്ചുവരന്നത്.
‘സീഡിയൻ’ എന്ന പേര് കണ്ടെത്തുന്നതിന് പിന്നിൽ ആത്മബോധത്തിന്റെയും ആത്മാർഥതയുടെയും കരുത്തുണ്ടായിരന്നെങ്കിൽ അതൊന്നും അവകാശപ്പെടാനില്ലാത്ത വെറുമൊരു പിന്തിരിപ്പൻപദം മാത്രമാണ് ‘ദളിത്’ എന്നം തിരിച്ചറിയപ്പെടേണ്ടതുണ്ട്. ഈയിടെയായി ഏറെ മേനിയോടെയും അഭിമാനം ഭാവിച്ചും കൊണ്ടാടപ്പെടുന്ന ഈ പേര് സൂക്ഷാർത്ഥത്തിൽ അധ:കൃതൻ, ഹരിജൻ തുടങ്ങിയ പേരുകളെക്കാളും അവഹേളനപരമാണ്. ‘തർക്കപ്പെട്ടവൻ’,‘പിളർക്കപ്പെട്ടവൻ’ തുടങ്ങിയ അർത്ഥവിശേഷങ്ങളാണ് അതിനള്ളത്. സമൂഹത്തിന്റെ സമ്പത്തിനെയാകെ സൃഷ്ടിക്കകയും നിർമ്മാണാത്മകമായ പ്രവർത്തനങ്ങളിലൂടെ സകല ഭൂതികൾക്കം ആധാരമായി നിൽക്കകയും ചെയ്യുന്ന ജനവിഭാഗത്തെ സംബന്ധിച്ചിടത്തോളം അവരുടെ സ്വത്വസിദ്ധികളെയും ആത്മാഭിമാനത്തെയും നിരാകരിക്കുകയാണ് ദളിത് എന്ന പദം ചെയ്യുന്നത്. ആ ജനതയുടെ ആത്മബോധവും വീറും സൃഷ്ട്യുന്മുഖതയും ഉൾക്കൊള്ളാൻ കഴിയുന്ന പേരാണ് അവരെ കുറിക്കേണ്ടത്. അതുകൊണ്ട് ദളിത് എന്ന പേര് വലിച്ചെറിയുകയും പകരം സർഗാത്മമകവും ആത്മബോധപ്രഖ്യാപനപരവുമായ മറ്റൊരു പേര് കണ്ടെത്തുകയുമാണ് വേണ്ടത്.
