Friday, August 24, 2012
അർഥത്തിന് പുതിയ ഒരർഥം
ഓണം കേരളത്തിന്റെ ദേശീയോത്സവം. നമ്മൾ ഇത് എപ്പോഴും ആവർത്തിച്ച് പറയുകയും നാമുൾപ്പെടെ എല്ലാറ്റിനെയും കമ്പോളത്തിന്` പണയം വയ്ക്കുകയും ചെയ്യുന്നു.
ദേശീയത ദേശത്തിനുള്ളിൽ ഒതുങ്ങുന്നില്ല. ഓണം ഇന്ന് മറുനാടുകളിലാണ് ആവേശ മായിപ്പടരുന്നത്.
കേരളീയതയെന്നതിന് ഇന്ന് അർഥമെന്താണ്?
ഓണത്തിനും നാം പുതിയ അർഥം നൽകേണ്ടിയിരിക്കുന്നു.
അർഥത്തിന് പുതിയ ഒരർഥം.
Thursday, August 23, 2012
ഓണത്തുമ്പ
ഒരു ജീവിതകാലം മുഴുവനും പ്രയത്നിച്ച് അതിലൂടെ
വാറ്റിയെടുത്തതാണ് തുമ്പപ്പൂവിന്റെ വെണ്മ. ഓണത്തിന് തുമ്പയെക്കാൾ മികച്ചൊരു
പ്രതീകമില്ല. ഓണത്തോടെ
ഓരോ മനസ്സും ജീവിതവും തുമ്പപ്പൂവ് പോലെ തെളിമയും എളിമയും കൈവരിക്കട്ടെ.
ഓരോ മനസ്സും ജീവിതവും തുമ്പപ്പൂവ് പോലെ തെളിമയും എളിമയും കൈവരിക്കട്ടെ.
Tuesday, August 21, 2012
പൊന്നിൻ ചിങ്ങം കള്ളക്കർക്കിടകമാവുമോ?
കർക്കിടകത്തിന്റെ കാറും കോളും വറുതിയും കഴിഞ്ഞ് പ്രകൃതിയും മനസ്സും തെളിയുന്ന സമയമാണ് ചിങ്ങം.കാലവർഷക്ഷോഭം മാറി കടൽ തെളിയുന്ന ഈ കാലത്തായിരുന്നത്രേ വിദേശക്കപ്പലുകൾ കേരളീയവിഭവങ്ങൾക്കായി പൊന്നും പണവുമായി ഇവിടെയെത്തിയിരുന്നത്. അങ്ങനെ ചിങ്ങം എല്ലാംകൊണ്ടും പൊന്നിൻ ചിങ്ങമായി.
കാലം മാറി. കർക്കിടകത്തിന്റെ കാറും കോളും കാണാനേയില്ല. എല്ലാവരും മാനംനോക്കികളായി. മാനമൊന്ന് കറുത്തിരുന്നെങ്കിൽ, ഒരു മഴ വന്നിരുന്നെങ്കിൽ എന്ന് ആരും കൊതിക്കുന്ന കാലം.
എല്ലാം കീഴ്മേൽ മറിയുന്നു. പൊന്നിൻ ചിങ്ങം ഇനി കള്ളക്കർക്കിടകമാവുമോ?
മനസ്സുകൾക്കുവന്ന കീഴ്മേൽമറിയൽ പോലെ?
Monday, August 20, 2012
ഓണം ദേശീയോത്സവം
ഓണം ദേശീയോത്സവം
മുഴുവൻ കേരളീയരെയും ഒരുമിപ്പിക്കാൻ കഴിയുന്നതാവണം ഓണം. പ്രകൃതിയും മനുഷ്യനും, പൂക്കളും മനസ്സും, മനസ്സുകളും മനസ്സുകളും ഒരുമിക്കുന്ന അവസരം.
ഓണം മാത്രമല്ല, നമ്മുടെ എല്ലാ ഉത്സവങ്ങളും ഇങ്ങനെ മനസ്സുകളുടെ പുഷ്പകാലമായിത്തീരണം. അതിന് ഉത്സവങ്ങൾ മനുഷ്യരുടേതാവണം.
മതങ്ങളിൽ നിന്ന് അവ മുക്തമാവണം. മതങ്ങൾ ഇന്ന് കൊണ്ടാടുന്ന എല്ലാ ഉത്സവങ്ങളും ചരിത്രപരമായി പ്രകൃതിയുടെ, കാലത്തിന്റെ, ദേശത്തിന്റെ ഉത്സവങ്ങളാണ്. അവയെ തിരിച്ചെടുക്കണം.
അപ്പോഴാണ് ഓണം ദേശീയോത്സവമാകുക.
Sunday, August 19, 2012
ഓണം വരുന്നു
ഓണം വരുന്നു.
പ്രകൃതിയിലും മനസ്സിലും.
ഇത് മനുഷ്യരുടെയും പ്രകൃതിയുടെയും ഓണമാകട്ടേ.
കമ്പോളത്തിന്റെയും വെറും ചടങ്ങുകളുടെയുമല്ലാതെ.
Saturday, August 18, 2012
ദൈവകൃപ
ദൈവകൃപയാൽ ഉരുൾപൊട്ടൽ പകലായെന്ന് ജോസഫ് വാഴയ്ക്കൻ എം.എൽ.എ.
ശരിയാണ്; അത് രാത്രിയായെങ്കിൽ മരണം പല മടങ്ങായേനെ.
പകൽ തന്നെ ഈ ദുരന്തം നമുക്കുതന്ന ദൈവത്തിന് സ്തുതി പാടാതിരിക്കുന്നതെങ്ങനെ?
ശരിയാണ്; അത് രാത്രിയായെങ്കിൽ മരണം പല മടങ്ങായേനെ.
പകൽ തന്നെ ഈ ദുരന്തം നമുക്കുതന്ന ദൈവത്തിന് സ്തുതി പാടാതിരിക്കുന്നതെങ്ങനെ?
Sunday, July 29, 2012
അന്വേഷണവും കണ്ടെത്തലും
അന്വേഷണവും കണ്ടെത്തലും
അടിമസമൂഹത്തിൽനിന്നുയരേണ്ട ആക്രന്ദനമായ വന്ദനത്തിന്റെ, പ്രാർഥനയുടെ, പ്രത്യയശാസ്ത്രം സമൂഹവിരുദ്ധമാണ്. ദാനം എന്നത് അതേ പ്രത്യയശാസ്ത്രത്തിന്റെ മറ്റൊരു ‘ദാനം’ മാത്രം. ദാനം സ്വീകരിക്കാൻ ഭൂരിപക്ഷത്തെ തയാറാക്കി നിർത്തുന്നിടത്താണ് തങ്ങളുടെ ആർഭാടജീവിതത്തിനിടയ്ക്ക് മറ്റുള്ളവർക്ക് ഇത്തിരി ദാനം നൽകി കേമരാകാൻ ചിലർക്ക് അവസരം ലഭിക്കുന്നത്. സമൂഹത്തിൽ നിലനിന്ന അടിമ-ഉടമബന്ധത്തിന്റെ സന്താനമാണ് ഈ സങ്കല്പം. മതങ്ങളെല്ലാം ഈ സമൂഹസങ്കല്പത്തിൽനിന്നാണ് രൂപം കൊണ്ടിട്ടുള്ളത്. സക്കാത്തും നോമ്പുതുറയുമൊന്നും ഇതിൽനിന്ന് വിട്ടുനിൽക്കുന്നില്ല.
ഓരോ വ്യക്തിക്കും അയാളുടെ വിശ്വാസം വച്ചുപുലർത്താൻ അവകാശമുള്ളപ്പോൾത്തന്നെ ആ വിശ്വാസവും ആചാരങ്ങളും രൂപംകൊണ്ടതെങ്ങനെയെന്ന് ചരിത്രപരമായി അന്വേഷിക്കാൻ അയാൾ ബാധ്യസ്ഥനുമാണ്. ‘ശ്രീ മുരളീധരാ ഭജനസമിതി‘യുടെ കാര്യദർശിയും ഭക്തിഗാനരചയിതാവും പ്രാർഥനാസംഘാടകനുമായിരുന്ന രാജശേഖരൻ ഇതെഴുതാൻ കഴിയുന്ന എസ്. രാജശേഖരനായി വളർന്നത് ഇങ്ങനെയൊരു അന്വേഷണത്തിലൂടെയും കണ്ടെത്തലിലൂടെയുമാണ്. അതിവിദൂരഭാവിയിലെങ്കിലും സമൂഹത്തിന് ഈ തിരിച്ചറിവുണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ. എനിക്ക് മനുഷ്യനിൽ വിശ്വാസമുണ്ട്.

Subscribe to:
Posts (Atom)