മലയാളത്തിന്റെ മഹാനടൻ തിലകൻ വിശ്വാസിയായിരുന്നില്ല.
കമ്മ്യൂണിസ്റ്റ് എന്ന് അഭിമാനിച്ചിരുന്നു.
ജീവിച്ചിരുന്നപ്പോൾ അവശതയിലും മക്കളാരും തിരിഞ്ഞുനോക്കിയതായി അറിവില്ല(അറിവുകേടെങ്കിൽ ക്ഷമിക്കുക).
ഇപ്പോൾ മരിച്ചുകഴിഞ്ഞ് മരണാനന്തര പിതൃപിണ്ഡത്തിനും തർപ്പണത്തിനും ഷമ്മിയും മറ്റും
മത്സരിക്കുന്നു.
(ശത്രുക്കൾ മക്കളായി ജനിക്കുന്നു എന്ന ചൊല്ല് സത്യമാക്കാൻ)
ഇവർ മത്സരിക്കുന്നു.!
Sunday, September 30, 2012
Thursday, September 13, 2012
മാധ്യമമര്യാദ
മാധ്യമങ്ങൾ സെൻസേഷണലിസത്തിലേക്ക് താഴരുത് - മന്മോഹൻ സിങ്.
ഇന്നത്തെ മലയാളമാധ്യമപ്രവർത്തകരോട് ഇത് പറയാൻ മാത്രം സിങ്എന്നാണ് വളരുക? കേരളത്തിന് എന്നും അഭിമാനമായ മാധ്യമങ്ങൾ ഇന്ന് എവിടെയാണ് വീണുകിടക്കുന്നത്!

Saturday, September 8, 2012
ദൈവത്തിനെന്താണ് പണി?
ദൈവത്തിനെന്താണ് പണി?
ദൈവത്തിനെന്താണ് പണി? ദൈവം എന്ന സങ്കല്പത്തെക്കുറിച്ചും അതിന്റെ പ്രസക്തിയെക്കുറിച്ചും നാം, വിശേഷിച്ചും നമ്മുടെ ചെറുപ്പക്കാർ ഇനിയെങ്കിലും ചിന്തിക്കേണ്ടിയിരിക്കുന്നു. ദൈവം എവിടെഉആണ്? സകലനിയന്താവും സ്രഷ്ടാവുമായ ദൈവം ഇതുവരെ എന്തുചെയ്തു? എന്ത് സൃഷ്ടിച്ചു?
വെറും വിശാസത്തിന്റെ വഴിയിലല്ല, ശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും വഴിയിലാണ് ഇതിന് ഉത്തരം തേടേണ്ടത്. മനുഷ്യന്റെ ഇതുവരെയുള്ള യാത്രയുടെ വഴി ശാസ്ത്രത്തിന്റേതാണ്. അതിന്റെ ഇതുവരെയുള്ള രേഖയാണ് ചരിത്രം.
ഇത് നാം ഇനിയെങ്കിലും തിരിച്ചറിയണം. ഈതിരിച്ചറിവില്ലാതെ എന്ത് ജീവിതമാണ് നമ്മുടെ യുവാക്കൾ ജീവിച്ചുകൊണ്ടിരിക്കുന്നത്?
രണ്ടുകാലിൽ നടന്ന കുരങ്ങനെ ഇന്നത്തെ മനുഷ്യനാക്കിയത് ദൈവമല്ല. ഇന്നുവരെയുള്ള എല്ലാ കണ്ടുപിടുത്തങ്ങൾക്കും നേട്ടങ്ങൾക്കും അവകാശി മനുഷ്യനാണ്. ഈശ്വരവാദികളല്ല, നിരീശ്വരവാദികളാണ് ഇന്നത്തെ ലോകത്തിന്റെ സ്രട്ടാക്കൾ.

Monday, August 27, 2012
മലയാളവും മലയാളിയും
മലയാളിയുടെ കേരളീയമായ വ്യവഹാരങ്ങളെല്ലാം
മലയാളത്തിലാവണം. അതിന് സൌകര്യമുണ്ടാവണം. ഏതൊരു ജനതയുടെയും മാതൃഭാഷാപരമായ
പ്രാഥമികാവശ്യമാണത്.
എന്നാൽ നാം മലയാളികൾ ചെയ്യുന്നതെന്താണ്? അപേക്ഷാഫറങ്ങളുടെ, എ.ടി.എം. പോലുള്ള ആധുനികവ്യവഹാരങ്ങളുടെ കാര്യമെടുക്കുക. പലതിലും മലയാളമുണ്ട്. പക്ഷേ മലയാളിക്ക് അത് വേണ്ട! മിക്കവാറും എല്ലാവരും ഇംഗ്ലീഷിനെത്തേടിപ്പോകുന്നു.
മലയാളിക്ക് എന്നാണ് ആത്മാഭിമാനമുണ്ടാവുക????

Sunday, August 26, 2012
ഓണസംസ്ക്കാരം
ഓണം പ്രധാനമായും കുട്ടികളുടേതണ്; ആവണം.
എന്നാൽ ഇന്ന് ഓണം കൊണ്ടാടുന്നതിലൂടെ നമ്മുടെ കുട്ടികൾക്ക് എന്താണ് നാം പകർന്നുനൽകുന്നത്?
സത്ത നഷ്ടപ്പെട്ട് കമ്പോളവും ആർഭാടവും മത്സരവുമായിമാറിയ നമ്മുടെ ഈ ഓണത്തിലൂടെ വളരെ തെറ്റായ സന്ദേശമാണ് നമ്മുടെ കുട്ടികൾക്ക് നാം പകരുക. നല്ലൊരു നാളെ എന്നും നല്ലൊരു മനുഷ്യനെന്നുമുള്ള സങ്കല്പത്തിനുപകരം ആർത്തിയുടെയും മാത്സര്യത്തിന്റെയും ത്വര. നാം ഈ കുട്ടികളിലൂടെ രൂപം നൽകുന്ന നാളെയെക്കുറിച്ച് ആശങ്കപ്പെടേണ്ടിയിരിക്കുന്നു.
ഇനി നാം രൂപപ്പെടുത്തേണ്ടത് ശരിയായ ഒരു ഓണസംസ്ക്കാരമാണ്.

Saturday, August 25, 2012
മാനുഷരെല്ലാരും
അരവയർ പട്ടിണിപെട്ട തൊഴിലെടുക്കുന്നവർ നിറവയറും ഉല്ലാസവും തികഞ്ഞ പുതിയ ജീവിതത്തിനുവേണ്ടി തോറ്റിയെടുത്ത സ്വപ്നമാണ് ഓണം.
മാനുഷരെല്ലാരുമൊന്നാവട്ടെ.
എല്ലാവരും പണിയെടുത്ത്, എല്ലാവരും അതിന്റെ ഫലമനുഭവിച്ച്, എല്ലാവരും ഒത്തുകൂടി...........

Subscribe to:
Posts (Atom)