വീടിനെ വിളി
(വിനയചന്ദ്രന്)
എസ്. രാജശേഖരൻ
വീട്ടിലേക്കെന്നു വരും നീ? വിളിക്കുന്നു
കൂട്ടുകാർ, കണ്ണിൻ കയങ്ങൾ കലമ്പുന്നു
നാട്ടിലെപ്പാട്ടുകാർ കൂട്ടമിട്ടാർക്കുന്നു,
കൂട്ടുകാരാ, നിന്റെ ചൊൽപ്പാട്ടുമായ് വരൂ.
നിൻ നേരവകാശികൾ, പറന്നെത്തുവോർ,
നിന്റെ വേഗങ്ങളെ സൗന്ദര്യമാക്കുവോർ
പ്രാവും പരുന്തും വയലിലെ കൊറ്റിയും
നാട്ടുമാവിൽ കൂടു കൂട്ടിയ കാക്കയും
തമ്മിൽക്കലമ്പും വയൽക്കിളി, മൈനയും
തുഞ്ചന്റെ തേന്മൊഴി കൊഞ്ചുന്ന തത്തയും
നിന്റെ വായ്ത്താരി കേട്ടുൾപ്പുളകത്തോടെ,
നിന്നോട് കിന്നാരമോതാൻ കൊതിയോടെ,
വന്നുചേർന്നൊന്നായ് വിളിക്കുന്നു, പിന്നെയും
പിന്നെയു,മാർത്തിരമ്പും തിരക്കാറ്റായി.
നാട്ടിലെയുത്സവമേളമായ്, പാട്ടിന്റെ
കാട്ടുകടന്നൽ വിളയിച്ച തേനായി
കൂട്ടുകാർ നിൻ പാട്ടിനാർപ്പുകൾ കൂട്ടുന്നു,
തേക്കുപാട്ടിന്റെ വായ്ത്താരികൾ പൊങ്ങുന്നു;
വീട്ടിൽ നിന്നെന്തേ ഇറങ്ങിനടന്നു നിൻ
തോറ്റവും ചിങ്ങനിലാവും കരച്ചിലും?
ഗോത്രങ്ങൾ തമ്മിൽ കലാപം, കുടിപ്പക
ക്ഷാത്രവൈരം, പെങ്ങളാങ്ങള ശത്രുത
ആൺപെൺ കലമ്പൽ, തെരുവിലെപ്പോരുകൾ
ക്ലാന്തമായ് വീണുറങ്ങുന്ന പ്രത്യാശകൾ-
വീട്ടിന്നകം പുറം വെന്തെരിയുന്നു, നിൻ
പാട്ടു പെയ്തെല്ലാമമർത്തിക്കെടുത്തുക.
കാടുകൾ, മേടുകൾ, പൂങ്കാവനങ്ങൾ,
രാപ്പാടികൾ ചേക്കേറുമേകാന്ത ഗഹ്വരം
കാറ്റ്, കടലും കവിതയായ് പാടുന്നു,
പൂക്കാമരങ്ങൾ കവിതയുലർത്തുന്നു
ഗംഗ, യമുന, കാവേരിയും പമ്പയും
കല്ലടയാറും കവിതകൾ മൂളുന്നു
എല്ലാം കവിതയായ്, കാടായി, നാടായി,
എല്ലാ കവിതയും തൻ പാർപ്പുവീടായി --
വീട്ടിൽ നിന്നല്ലോ വിളിക്കുന്നു നീ, ഞങ്ങൾ
കൂട്ടുകാരാ, നിന്റെ വീട്ടിലെപ്പാർപ്പുകാർ.
*
Sunday, February 17, 2013
Friday, February 15, 2013
ദൈവങ്ങൾ
ദൈവങ്ങൾ
ആ വഴി വരണൊണ്ട് മാടനും
മറുതയും
പോവല്ലേ തുമ്പീ പോവല്ലേ
ഈ വഴി വരണൊണ്ട് കാളിയും
കൂളിയും
പോവല്ലേ തുമ്പീ പോവല്ലേ
പെരുവഴി ചേർന്നു നീ പോവല്ലേ
തുമ്പീ-
യരുകിലീ നാട്ടാളർ പമ്മിയെത്തും
ഇടവഴി ചേർന്നു നീ പോവല്ലേ
തുമ്പീ -
യിടയിൽ പരീശ്ന്മാർ ചാട്ട
വീശും
ആറ്റിങ്കരയിൽ നടക്കല്ലേ
തുമ്പീ
ആറ്റിലെ പോളകൾ കണ്ണുരുട്ടും
തോട്ടിൻ കടവിലിറങ്ങല്ലേ
തുമ്പീ
തോട്ടിലെ മീനുകൾ പത്തി
നീർത്തും
പാഠാലയത്തിൽ നീ പോവല്ലേ
തുമ്പീ
പാഠന്മാർ നിൻ നേർക്ക്
കണ്ണെറിയും
വീട്ടിലുറങ്ങാൻ കിടക്കല്ലേ
തുമ്പീ
വീട്ടാളർ നിന്നെ മൊരിച്ചെടുക്കും
ആ വഴിയീവഴി നാട്ടിലും
വ്വീട്ടിലും
മാടനും മറുതയും വാസമായീ
നാളേറെയായി നാം പോറ്റിയ
ദൈവങ്ങൾ
പാപികളായ് തുള്ളി മുന്നിൽ
നിൽപ്പൂ
കാളിയും കൂളിയും നമ്മളായ്,
കാവുകൾ
കാടായെരിയുന്നു കൊച്ചുതുമ്പീ.
Saturday, February 9, 2013
അർഥം
അർഥം
ഈച്ചകൾ ഇണചേരുമ്പോൾ
ആണീച്ച
ചിറകുകൾ വിടർത്തി വിടർത്തി
വീശിവീശിയങ്ങനെ നിൽക്കും.
വിടർത്തലിന്റെ കേമത്തത്തിന്നടിയിൽ
ലോകം മുഴുവൻ തനിക്കധീനമായി
അമർന്നൊതുങ്ങിയെന്ന്
അവന്റെ അഹങ്കാരം തലയുയർത്തി നിൽക്കും.
പെണ്ണീച്ച വിറയ്ക്കുന്നത്
വീശലിന്റെ കുളിർമ്മ പെയ്ത
പുളകോദ്ഗമത്തിൽ കുളിച്ചതിനാലാണെന്ന്
അവൻ ആമോദിക്കും.
മനോലോകങ്ങളിലേക്കെത്തിനോക്കാതെ
എല്ല്ലാം ഞെരിച്ചുതകർക്കപ്പെട്ട
അവളുടെ ഉൾക്കിടിലം
പക്ഷേ ആരുമറിയില്ല.
വിജയിയെന്നുലർന്ന്
പുതിയ വ്യോമങ്ങളിലേക്ക്
അവൻ പറന്നുയരുമ്പോഴും,
മഥിക്കപ്പെട്ട പെണ്മ
അർഥമറിയാനാവാതെ
കണ്ണീർ വാർത്തുകൊണ്ടേയിരിക്കും.
സൂര്യനെല്ലിപ്പെൺകുട്ടി ബാലവേശ്യയാണെന്ന് ജസ്റ്റിസ് ബസന്തിന്റെ കണ്ടുപിടുത്തം!
ബസന്തിനെയും ഗഫൂറിനെയും മറ്റും എന്തിന് പറയുന്നു?
നമ്മുടെ മുഖ്യന്റെ വാക്കുകൾ കേട്ടില്ലേ?
ബസന്തിനെക്കുറിച്ച് പത്രക്കാരോട് പറഞ്ഞതാണ്. ‘ആരെക്കുറിച്ചും
മോശമായിട്ടൊന്നും പറയില്ല‘ത്രേ!
നല്ലതും തീയതും, ന്യായവും അന്യായവും
തിരിച്ചുകാണാനാവത്ത, അങ്ങനെയൊരു ബൊമ്മ മുഖ്യമന്ത്രിക്കസേരയിലെന്തിന്?

‘മലയാളി എങ്ങോട്ട്’
കൂടുതൽ മെച്ചപ്പെട്ട സിനിമയെന്നപോലെ ഉന്നതമായ സംസ്ക്കാരവും ലക്ഷ്യം വച്ച്
ഉത്തമബോധ്യത്തോടെ, സാഹസികമായിത്തന്നെ പ്രവർത്തിക്കുന്ന കലാകാരനാണ്
കമലഹാസൻ. അദ്ദേഹത്തിന്റെ ‘വിശ്വരൂപം’ ഭരണരംഗത്തുനിന്നും ചില
ജനവിഭാഗങ്ങളിൽ നിന്നും നേരിടുന്ന വെല്ലിവിളി യഥാർഥത്തിൽ മാനവികത ഇന്ന്
നേരിടുന്ന വെല്ലുവിളിയുടെ സൂക്ഷ്മരൂപമാണ്. ഇങ്ങനെയുള്ള
വിദ്ധ്വംസകപ്രവർത്തനങ്ങൾക്ക് ഭരണംതന്നെ തുണയേകുന്നു വെന്നത് അങ്ങേയറ്റം
ആപത്കരവും.
അസഹിഷ്ണുതയും പരസ്പരവിദ്വേഷവും കപടമതാത്മകതയും വളർത്തിക്കൊണ്ട് നാം
പിന്നോട്ട് പിന്നോട്ട് പായുന്നതിന്റെ വേഗമാണ് കഴിഞ്ഞ രണ്ട്
പതിറ്റാണ്ടിലേറെയായി കാണേണ്ടി വരുന്നത്. എം.ടി.യുടെ നിർമ്മാല്യം സിനിമ,
ബഷീറിന്റെ വിശുദ്ധരോമം, ഒരു ഭഗവദ് ഗീതയും കുറെ മുലകളും തുടങ്ങിയ കഥകൾ
എന്നിവയെല്ലാം കലാസൃഷ്ടികളെന്ന നിലയിൽത്തന്നെ ഉൾക്കൊള്ളാൻ കഴിയുന്ന
മനസ്സ് നമുക്കുണ്ടായിരുന്നു. അതിന്റെയൊന്നും പേരിൽ ഒരു പൊല്ലാപ്പും
ഇവിടെയുണ്ടായില്ല. എന്നാൽ ആ നന്മകളെയെല്ലാം ആട്ടിയിറക്കി മനുഷ്യനെ
ഭ്രാന്തനാക്കാനുള്ള ശ്രമമാണ് ഇന്ന് വ്യാപകമായി നടന്നുവരുന്നത്. അതിന്റെ
ഏറ്റവും പുതിയ ഉദാഹരണം മാത്രമാണ് ഈ വിശ്വരൂപനിരോധനം.
ഇതുപോലുള്ള വിഷയങ്ങൾ ഏതാണ്ട് ഒന്നര പതിറ്റാണ്ടുമുമ്പ് തന്നെ കലാകൗമുദി
കൈകാര്യം ചെയ്തിരുന്നത് ഇപ്പോൾ ഓർക്കുന്നു. മുകളിൽ സൂചിപ്പിച്ച
കാര്യങ്ങളെത്തന്നെ മുൻനിർത്തി, ‘മലയാളി എങ്ങോട്ട്’ എന്നൊരു ലേഖനം ഞാൻ
കലാകൗമുദിയിൽ (1.8.1999) എഴുതിയിരുന്നു. (പിന്നീട് അത് ‘മലയാളിയുടെ
മലയാളം’ എന്ന കൃതിയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.) കാലങ്ങളേറെയായി
എത്രയൊക്കെ ആർത്തലച്ചുപറഞ്ഞിട്ടും ഗതി കൂടുതൽ കൂടുതൽ പിന്നോട്ടാണെന്നത്
നമ്മുടെസാംസ്ക്കാരികപ്രവർത്തകരും ലക്ഷ്യബോധമുള്ള രാഷ്ട്രീയക്കാരും
ഇനിയെങ്കിലും ഗൗരവമായെടുക്കേണ്ടിയിരിക്കുന്നു.
94472 46652
drrajanonline@gmail.com
http://pakalirangumpol.blogspot.com

Saturday, February 2, 2013
അടിമ, ഉടമ, സമത
‘....... താഴ്മയായി അപേക്ഷിക്കുന്നു.....’
സൗമ്യ സംഭവം കഴിഞ്ഞ് രണ്ട് വർഷമായിട്ടും സ്ത്രീയാത്രക്കാരുടെ
പ്രശ്നങ്ങളോട് അലംഭാവം പുലർത്തുന്ന റെയിൽ വെയ്ക്കെതിരെയുയർന്ന ഒരു വനിതാവകാശപ്രവർത്തകയുടെ രോഷപ്രകടനത്തിന്റെയോ
അന്ത്യ ശാസനത്തിന്റെയോ അവസാനഭാഗമായി ഒരു ചാനലിൽ കണ്ട/കേട്ട ഭാഗ മാണിത്.
‘.... പരിഹരിക്കണമെന്ന് താഴ്മയായി
അപേക്ഷിക്കുന്നു.....’
ഇത് ഒറ്റപ്പെട്ട സംഭവമല്ല..വിദ്യാർഥികൾ മുതൽ
മുകളിലേക്ക് വിവിധതലങ്ങളിൽ നിന്ന് സമാനമായ നിവേദനങ്ങൾ വരുന്നത് ഒട്ടേറെ കണ്ടിട്ടുണ്ട്.
ഒരു വില്ലേജ് ആപ്പീസറുടെ മുന്നിൽ ‘താഴ്മ’യാകാൻ ഒരു ജാള്യവുമില്ല നമുക്ക്!
ജനാധിപത്യമൊക്കെ പറയുമെങ്കിലും പഴയ അടിമമനോഭാവത്തിൽ
നിന്ന് വിട്ടു പോരാൻ ഒട്ടും തയാറല്ല നമ്മൾ. ഈ അടിമത്തം ബ്യൂറോ ക്രസിയിൽ മാത്രമല്ല,
പിതൃ പുത്ര, ഭാര്യാഭർത്തൃ, സ്ത്രീപുരുഷ ബന്ധ ങ്ങളിൽപ്പോലും നിലനിന്നുപോരുന്നു. അത് വിട്ടുകളയാൻ ഇതിലെ അടിമയും ഉടമയും ഒരിക്കലും
തയാറാവുന്നില്ല. ജനാധിപത്യനിർമ്മിതി യിലെന്നപോലെ വ്യക്തിബന്ധങ്ങളുടെ സ്വരൂപണത്തിലും
ഇത് വലിയൊരു കടമ്പയാണ്.
ഇതിനെ നമ്മൾ ഇനി എന്ന് എങ്ങനെയാണ് മറികടക്കുക?
Wednesday, January 9, 2013
സമരത്തിന്റെ ധാർമികത
അധ്യാപകരെല്ലാം അവരുടെ ഇ-മെയിൽ വിലാസം ഉണ്ടാക്കിനൽകണമെന്ന് പലതവണ
അഭ്യർഥിച്ച് പരാജയപ്പെട്ട് പിന്നീട് അതിന് അന്ത്യശാസനം നൽകേണ്ട് അനുഭവം
സംസ്കൃത സർവകലാശാലയിൽ എനിക്കുണ്ടായിട്ടുണ്ട്.
അധ്യാപകരെല്ലാം(ജീവനക്കാരും; സമൂഹത്തിലെ മറ്റു വിഭാഗങ്ങളെപ്പോലെ തന്നെ)
പൂർണമായും അവരുടെ കർത്തവ്യം നിർവഹിക്കുന്നുട് എന്ന് ഒരു മുൻ
സംഘടനാപ്രവർത്തകനെന്ന നിലയിൽപ്പോലും അവകാശപ്പെടുന്നില്ല.
എന്നാൽ ഇന്നുവരെ നടന്നിട്ടുള്ളതിലും വച്ച് ഏറ്റവും ധാർമികമായ
സമരമാണിതെന്ന്, ഒട്ടനവധി സമരങ്ങളിൽ പങ്കെടുക്കുകയും മുൻ കയെടുക്കുകയും
ചെയ്ത ഒരാളെന്ന നിലയിൽ ഞാനുറപ്പിച്ചുപറയുന്നു. നിങ്ങൾക്ക് നഷ്ടമൊന്നും
വരില്ല, ഇനി വരാൻ പോകുന്നവരുടെ കാര്യം നിങ്ങളെന്തിന് നോക്കുന്നു എന്ന്
ചോദിക്കുന്ന ഭരണാധികാരികളോട്, വരാൻ പോകുന്നവരുടെ കാര്യമാണ് സ്വന്തം
നേട്ടങ്ങളെക്കാൾ ഞങ്ങൾക്ക് പ്രധാനം, നാളത്തെ നാടാണ് നാം ഇന്നിനെക്കാൾ
നോക്കേണ്ടത് എന്ന് പറയാൺ ഒരാളുണ്ടെങ്കിൽ അയാളുടെ കൂടെ നിൽക്കാൻ നാം
ബാധ്യസ്ഥരാണ്. സങ്കുചിതരാഷ്ട്രീയം അതിനെ മലിനമാക്കരുത്.

Subscribe to:
Posts (Atom)