പ്രാർഥനയെന്നത് ഉടമയുടെ തിരുമുമ്പിൽ അടിമ പ്രകർഷേണ വയ്ക്കുന്ന അർഥനയാണ്. അതുകൊണ്ട് സ്വാതന്ത്ര്യബോധവും സാമാന്യബുദ്ധിയുമുള്ളവർക്ക് അത് സ്വീകരിക്കാനാവില്ല.
മതങ്ങളേതും അടിമകളുടെ പടയണിക്കായി കൊതിക്കുന്നതുകൊണ്ട് പ്രാർഥന അവർക്ക് മുഖ്യമായി.
Wednesday, August 21, 2013
Monday, August 5, 2013
കുടുംബം, വിവാഹം.
കുടുംബം സംബന്ധിച്ച്, സ്ത്രീപുരുഷബന്ധം സംബന്ധിച്ച്, കാഴ്ച്ചപ്പാടുകളിലും സമീപനങ്ങളിലും, ഒക്കെ സമൂലമായ ഒരഴിച്ചുപണി ആവശ്യമാണ്. കുടുംബത്തിനകത്തും പുറത്തും പുരുഷനും സ്ത്രീയും അവരുടെ സ്ഥാനം പുനർനിർണയിക്കേണ്ടതുണ്ട്. പക്ഷേ, ഈ താലിയെന്ന കുരുക്ക് വേണ്ടെന്നുവയ്ക്കാൻ, വർദ്ധിച്ച് പുരണ്ടുവരുന്ന നെറ്റിച്ചോരക്കുത്ത് ഒഴിവാക്കാൻ നമ്മുടെ സ്ത്രീകൾ എന്നാണ് തയാറാവുന്നത്? (മറ്റൊരു വേദിയിലെ ചർച്ചയിൽനിന്ന്)
Monday, July 15, 2013
മോദിയുടെ ‘വിദ്യാഭ്യാസം’
കേരളത്തിലെ ഈഴവരെ തന്റെ സ്വാർഥലക്ഷ്യങ്ങൾക്കായി കൈയിലെടുക്കാമെന്ന
വ്യാമോഹത്തിലായാലും, വംശഹത്യാനായകൻ നരേന്ദ്രമോദിക്ക് ഈയിടെ ചില
‘വെളിവുക’ളുണ്ടായി. വിദ്യാഭ്യാസകാര്യത്തിൽ കേരളം അനുകരണീയമായ മാതൃകയാണ്.
ശ്രീ നാരായണഗുരുവിനെപ്പോലുള്ള മഹാന്മാരാണ് അതിന് വഴി വച്ചത്. സർക്കാരുകൾ
ഒന്നും ഇക്കാര്യത്തിൽ ചെയ്തിട്ടില്ല................. ..
സ്വന്തമായ കണ്ടകങ്ങൾ എവിടെയെല്ലാമാണ് വിതറേണ്ടതെന്ന് മോദിക്ക് നല്ലനിശ്ചയമുണ്ട്.
നാരായണഗുരുവും ക്രൈസ്തവമിഷണറിമാരും (തികച്ചും അധിനിവേശപരമായ
ലക്ഷ്യങ്ങളോടെയാണെങ്കിലും) മറ്റും തുടങ്ങിയ ആധുനിക
വിദ്യാഭ്യാസപരിശ്രമങ്ങൾക്ക് അടിത്തറയുറപ്പിക്കുകയും അതിനെ
നിരന്തരവികാസത്തിന്റെ പാതയിലേക്ക് നയിക്കുകയും ചെയ്തത് കേരളത്തിലെ
ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ്. വിദ്യാഭ്യാസരംഗത്തെ
അധിനിവേശപരവും ആധിപത്യപരവുമായ പ്രവണതകൾക്കെതിരെ ധീരമായ നിലപാടെടുക്കുകയും
അതിൽനിന്ന് പിന്മാറാൻ കൂട്ടാക്കാതിരിക്കുകയും ചെയ്തതുകൊണ്ട് ആ
മന്ത്രിസഭയെ കോൺഗ്രസ് പിരിച്ചുവിട്ടത് ചരിത്രം. പക്ഷേ ആ ചരിത്രം
മറ്റൊന്ന് കൂടി പറയുന്നുണ്ട്: പിന്നീട് വന്ന വലതുപക്ഷസർക്കാരുകൾക്ക്
പോലും വിദ്യാഭ്യാസരംഗത്ത് തിച്ചും നിഷേധപരമായ സമീപനം
സ്വീകരിക്കാനാവാത്തവിധം ബലിഷ്ഠമായിരുന്നു ആ അടിത്തറ.
ശ്രീ നാരായണഗുരുവിന്റെ പിൻഗാമികളായ കമ്മ്യൂണിസ്റ്റ്കാരാണ് കേരളത്തിന്
വിദ്യാഭ്യാസത്തിന്റെ തുറസ്സുകൾ നൽകിയത്. ഇപ്പോൾ പ്രത്യേകമായ
ആവശ്യത്തിനുവേണ്ടി നാരായണഗുരുവിനെ കഷ്ടപ്പെട്ടുപഠിക്കാൻ തുനിഞ്ഞ മോദി
ഇക്കാര്യങ്ങളൊന്നും കാണാത്തതല്ല.എന്നാൽ യാഥാർഥ്യം ഇങ്ങനെയുള്ളവർക്ക്
എപ്പോഴും കയ്ക്കും. പക്ഷേ, ഇവിടെ ഗുരുവിന്റെ പേരും പറഞ്ഞ് നടക്കുന്നവർ
മോദിയെ മോടി പിടിപ്പിക്കാനൊരുങ്ങിയാൽ....... .
വ്യാമോഹത്തിലായാലും, വംശഹത്യാനായകൻ നരേന്ദ്രമോദിക്ക് ഈയിടെ ചില
‘വെളിവുക’ളുണ്ടായി. വിദ്യാഭ്യാസകാര്യത്തിൽ കേരളം അനുകരണീയമായ മാതൃകയാണ്.
ശ്രീ നാരായണഗുരുവിനെപ്പോലുള്ള മഹാന്മാരാണ് അതിന് വഴി വച്ചത്. സർക്കാരുകൾ
ഒന്നും ഇക്കാര്യത്തിൽ ചെയ്തിട്ടില്ല.................
സ്വന്തമായ കണ്ടകങ്ങൾ എവിടെയെല്ലാമാണ് വിതറേണ്ടതെന്ന് മോദിക്ക് നല്ലനിശ്ചയമുണ്ട്.
നാരായണഗുരുവും ക്രൈസ്തവമിഷണറിമാരും (തികച്ചും അധിനിവേശപരമായ
ലക്ഷ്യങ്ങളോടെയാണെങ്കിലും) മറ്റും തുടങ്ങിയ ആധുനിക
വിദ്യാഭ്യാസപരിശ്രമങ്ങൾക്ക് അടിത്തറയുറപ്പിക്കുകയും അതിനെ
നിരന്തരവികാസത്തിന്റെ പാതയിലേക്ക് നയിക്കുകയും ചെയ്തത് കേരളത്തിലെ
ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ്. വിദ്യാഭ്യാസരംഗത്തെ
അധിനിവേശപരവും ആധിപത്യപരവുമായ പ്രവണതകൾക്കെതിരെ ധീരമായ നിലപാടെടുക്കുകയും
അതിൽനിന്ന് പിന്മാറാൻ കൂട്ടാക്കാതിരിക്കുകയും ചെയ്തതുകൊണ്ട് ആ
മന്ത്രിസഭയെ കോൺഗ്രസ് പിരിച്ചുവിട്ടത് ചരിത്രം. പക്ഷേ ആ ചരിത്രം
മറ്റൊന്ന് കൂടി പറയുന്നുണ്ട്: പിന്നീട് വന്ന വലതുപക്ഷസർക്കാരുകൾക്ക്
പോലും വിദ്യാഭ്യാസരംഗത്ത് തിച്ചും നിഷേധപരമായ സമീപനം
സ്വീകരിക്കാനാവാത്തവിധം ബലിഷ്ഠമായിരുന്നു ആ അടിത്തറ.
ശ്രീ നാരായണഗുരുവിന്റെ പിൻഗാമികളായ കമ്മ്യൂണിസ്റ്റ്കാരാണ് കേരളത്തിന്
വിദ്യാഭ്യാസത്തിന്റെ തുറസ്സുകൾ നൽകിയത്. ഇപ്പോൾ പ്രത്യേകമായ
ആവശ്യത്തിനുവേണ്ടി നാരായണഗുരുവിനെ കഷ്ടപ്പെട്ടുപഠിക്കാൻ തുനിഞ്ഞ മോദി
ഇക്കാര്യങ്ങളൊന്നും കാണാത്തതല്ല.എന്നാൽ യാഥാർഥ്യം ഇങ്ങനെയുള്ളവർക്ക്
എപ്പോഴും കയ്ക്കും. പക്ഷേ, ഇവിടെ ഗുരുവിന്റെ പേരും പറഞ്ഞ് നടക്കുന്നവർ
മോദിയെ മോടി പിടിപ്പിക്കാനൊരുങ്ങിയാൽ.......
Saturday, June 22, 2013
പെങ്കുട്ടികളുടെ വിവാഹപ്രായം
പെൺകുട്ടികളുടെ വിവാഹപ്രായം ജാതി-മത ഭേദമില്ലാതെ ഇരുപത്തൊന്ന് വയസ്സാക്കണം.എങ്കിലേ അവർക്ക് ആവശ്യമായ വിദ്യാഭ്യാസം നൽകാനും സ്വന്തമായ ജീവിതവഴികൾ കണ്ടെ ത്താനും കഴിയൂ.
സ്ത്രീ
പുരുഷസമത്വത്തിനുവേണ്ടി വാദിക്കുന്നവർ ഇക്കാര്യത്തിൽമാത്രം എന്തിന്
സ്ത്രീയെ താഴ്ത്തിക്കെട്ടുന്നു? കേരളത്തിന്റെ കാര്യമെടുത്താൽ ഉന്നത
വിദ്യാഭ്യാസ രംഗത്തും ഉദ്യോഗ രംഗത്തുമെല്ലാം സ്ത്രീകൾ മുന്നിട്ട്
നിൽക്കുന്നതാണ് സമകാലാനുഭവം. വിദ്യാഭ്യാസവും മറ്റ് സൌകര്യങ്ങളും
നഷ്ടപ്പെടുത്തി, കൊച്ചിലേ കെട്ടി ഭാവി തുലയ്ക്കാൻ ഒരു പെൺകുട്ടിക്കും
ഇടവരരുത്.
തങ്ങളുടെ വിവാഹപ്രായം പുരുഷന്മാരുടേതിന് തുല്യമാക്കണമെന്ന ആവശ്യം
അവരിൽനിന്ന് തന്നെ ഉയരുമെന്ന് പ്രതീക്ഷിക്കാം.ഇവിടത്തെ വനിതാ സംഘടനകളുടെ നിലപാടുകൾ ഇക്കാര്യത്തിൽ പ്രധാനമാണ്.
Tuesday, April 30, 2013
മലയാളം ഓൺലൈൻ
പ്രിയമുള്ളവരേ,
മലയാളത്തിലെ ഓൺലൈൻ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും പ്രയോജനകരവുമായ വിധത്തിൽ വികസിപ്പിക്കുന്നതിന് അർപ്പണമനോഭാവത്തോടെ പ്രവർത്തിക്കുന്ന കുറെപ്പേരുടെ ഒരു കൂട്ടായ്മ മുൻകൈയെടുക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. ഭാഷയിൽ ഒരു ഓൺലൈൻ നിഘണ്ടു തയാറാക്കേണ്ടതുണ്ട്. മലയാളം വിക്കി 30000 എന്ന കടമ്പ കടന്നു. എന്നിരുന്നാലും അത് ഇനിയും ഉൾക്കൊള്ളേണ്ട മേഖലകൾ അതിവിപുലമാണ്; ചെയ്തുകഴിഞ്ഞവയിൽത്തന്നെ തിരുത്തുകൾ വരുത്തേണ്ടതായും ധാരാളമുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങളിൽ കൂട്ടായ ചിന്തയും പ്രവർത്തനവും ആവശ്യമാണെന്ന ബോധത്തോടെ കുറെ ചെറുപ്പക്കാർ മുന്നോട്ട് വന്നിട്ടുണ്ട്. ഈ സംരംഭത്തിൽ ചിന്ത കൊണ്ടും നിർദ്ദേശങ്ങൾകൊണ്ടു പ്രവർത്തനം കൊണ്ടും സഹകരിക്കാൻ കഴിയുന്നവർ ഒത്തുചേരണമെന്ന് ആഗ്രഹിക്കുന്നു.
ഡോ.എസ്.രാജശേഖരൻ
drrajanonline@gmail.com
9447246652
http://pakalirangumpol.blogspot.com
9447246652
http://pakalirangumpol.blogspot.com
Friday, April 26, 2013
മാതൃഭാഷാസമീപനം
ഇന്ത്യൻ സർഗാത്മകതയുടെയെന്നല്ല, ഏത് സാംസ്ക്കാരികതയുടെയും സർഗാത്മകതയ്ക്കുംഅനുസ്യൂതവികാസത്തിനും അടിസ്ഥാനം ബഹുഭാഷാത്വവും ബഹുസാംസ്ക്കാരികതയുമാണ്. അതിന്റെ അഭാവത്തിൽഅതിപ്രാചീനമായ ഒരു സംസ്ക്കാരം എങ്ങനെ മുരടിക്കുകയും അധിനിവേശത്തിനുകീഴടങ്ങി നാമാവശേഷതയിലേക്ക്നീങ്ങുകയും ചെയ്യുന്നുവെന്ന് നേരിൽക്കണ്ട് അനുഭവിച്ചിട്ട് ഞാനെത്തിയതേയുള്ളു. (കഷ്ടം, ആ രാജ്യത്തിനോഭൂഖണ്ഡത്തിനോ സ്വന്തമായൊരു പേര് പോലുമില്ല; റോമാക്കാരൻ അയാളുടെ നാട്ടിൽനിന്ന് ചൂണ്ടി വിളിച്ചുപറഞ്ഞ‘തെക്കേത്’
–Australis- എന്നതാണ് അവർക്ക് ‘അഭിമാനപൂർവം‘ സ്വന്തം രാജ്യപ്പേരായി ചുമ്മേണ്ടിവന്നത്! Australis-Australia)
ബഹുഭാഷാത്വത്തിന്റെയും സാംസ്ക്കാരികബഹുലതയുടെയും കാര്യത്തിൽ കേരളം സ്വീകരിച്ചുവരുന്ന തുറന്നസമീപനത്തിൽ ഞാൻ തികച്ചും അഭിമാനിക്കുന്നു. കേരളത്തിന് മറ്റ് നാടുകളുടെ മുന്നിലെത്താൻ കഴിഞ്ഞതിന് കാരണംആസമീപനമാണ്. അത് നമ്മുടെ സാംസ്ക്കാരികതയുടെ കൊടിയടയാളം തന്നെയാണ്. നാം
ആംഗലേയത്തിന് അടിപണിഞ്ഞതും ഈ സാംസ്ക്കാരിക ബഹുസ്വരതയുമായി യാതൊരു
ബന്ധവുമില്ലെന്നും അപ്പോൾ ഓർമ്മിക്കേണ്ടിവരുന്നു.
മാതൃഭാഷാസമീപനത്തിന്റെ കാര്യത്തിൽ നാം സ്വീകരിച്ചുപോരുന്ന ലജ്ജാകരമായ കീഴടങ്ങലിനെ ഇതൊന്നുംന്യായീകരിക്കുന്നില്ല. സ്വന്തം ആവശ്യങ്ങൾക്ക് പ്രാഥമികമായും സ്വന്തം ഭാഷ ഉപയോഗിക്കുകയെന്നത് ഏതൊരുനാട്ടിലും സ്വാഭാവികമായ കാര്യമാണ്; ഭാഷയുടെ കാര്യം മാത്രമല്ല, എല്ലാക്കാര്യങ്ങളിലും പൊതുവെ എല്ലാവരുംസ്വീകരിച്ചുപോരുന്ന ജീവിതസമീപനമാണത്. സാധാരണ ആവശ്യങ്ങൾക്ക് സ്വന്തം കൈപ്പാടുള്ള വിഭവങ്ങൾഉപയോഗിക്കുക, പോരാതെ വരുമ്പോൾ മറ്റുവഴി തേടുകയെന്നത്. എന്നാൽ അധിനിവേശവഴിയിലൂടെ മാത്രംവളർന്നുവന്ന നമ്മുടെ വിദ്യാഭ്യാസവും സംസ്ക്കാരവും ഭാഷാബോധത്തെ അടിയറ വയ്ക്കാനാണ് ആദ്യം തന്നെശീലിപ്പിച്ചത്. എന്തിനെന്നറിയാതെ നാം എല്ലാറ്റിനും ഇംഗ്ലീഷിനെ ആശ്രയിക്കുന്നു. അവിടെ ഒരു ഔചിത്യവും നമുക്ക്പ്രശ്നമേയല്ല. സ്വന്തം ഭാഷകൊണ്ട് കാര്യം നടക്കുന്നിടത്ത് അത്, പോരാത്തിടങ്ങളിൽ അപ്പോൾ ആവശ്യമായവയുംഎന്ന വിവേകം നമുക്ക് ഒരിക്കലും ഒരിടത്തും ഉണ്ടാവുന്നില്ല. എന്നുമാത്രമല്ല, മറിച്ചുള്ള ന്യായങ്ങൾ തേടാൻ നമ്മിലെഅധിനിവേശബോധം എപ്പോഴും പിന്നിലിരുന്ന് പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. മാതൃഭാഷാവിരുദ്ധമായന്യായവാദങ്ങൾ നാമല്ല; നമ്മെ നയിക്കുന്ന ആ ബോധമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഭാഷയെക്കുറിച്ചുപറയുന്നത്പൈങ്കിളിക്കാര്യമാവുന്നത് അങ്ങനെയാണ്. ഇങ്ങനെയൊരു പരാമർശം
മലയാളത്തിൽനിന്നല്ലാതെ മറ്റെങ്ങും നിന്നുണ്ടാവില്ലെന്നും ഓർക്കേണ്ടതുണ്ട്. ഒരു കാര്യം ആവർത്തിച്ചുകൊള്ളട്ടെ, ഇംഗ്ലിഷിന് പ്രാധാന്യമരുതെന്നല്ലപറഞ്ഞുവരുന്നത്. മുമ്പൊരിക്കൽ സൂചിപ്പിച്ചിരുന്നതുപോലെ അത് അർഹിക്കുന്ന പ്രാധാന്യത്തോടുകൂടി പഠിക്കുകയുംപഠിപ്പിക്കുകയും കൈകാര്യം ചെയ്യുകയും വേണമെന്ന് തന്നെയാണ്. പക്ഷേ ഇതൊന്നും നാം ആവശ്യമില്ലാതെ ആഭാഷയെ ഇട്ടുരുട്ടുന്നതിന് ന്യായീകരണമാവുന്നില്ല. അധിനിവേശഭാവങ്ങളുടെ മൂഢസ്വർഗത്തിലല്ലാത്ത ഏതൊരാൾക്കുംസ്വന്തം ആശയങ്ങളുടെ സ്വാഭാവികാവിഷ്ക്കാരത്തിന് സ്വന്തം ഭാഷ തന്നെയാവും നാവിലും പേനത്തുമ്പിലും(കീബോർഡിലും) ആദ്യം വരുക. ഇത് വൃത്തികെട്ട തറവാടിത്തഘോഷണമല്ല, ഏതൊരു ജനതയ്ക്കും ഉണ്ടാവുന്ന ആത്മാഭിമാനത്തിന്റെ തേട്ടലാണ്. (ഒരു ഓൺലൈൻ സംവാദത്തിൽനിന്ന്)
Tuesday, April 23, 2013
ഭാഷയും നമ്മളും
ഭാഷയും നമ്മളും
“പഠിച്ചത് മറക്കുന്ന ഒരു
പ്രവർത്തനമാണ് എന്നിൽ നടന്നുകൊണ്ടിരിക്കുന്നത്. ഞാൻ എന്താണെന്നോ എന്റെ പ്രാപ്യസ്ഥാനമെന്താണെന്നോ
ഇവിടെനിന്ന് ഞാൻ എങ്ങോട്ടാണ് പോകുന്നതെന്നോ എനിക്കറിവില്ല. ........ഈ കുറിപ്പ് ഞാൻ
ഇംഗ്ലീഷിലാണെഴുതുന്നതെന്നതു തന്നെ എന്തദ്ഭുതമാണ്! എത്ര നേരത്തേതന്നെ എന്റെ ചിന്ത തലതിരിഞ്ഞിരിക്കുന്നു!
ഞാനെതൊരു സങ്കരസൃഷ്ടിയാണ് എന്റെ ഏറ്റവും ആന്തരികമായ ചിന്തകൾ കുറിക്കുവാൻ തുടങ്ങുമ്പോൾ
എന്റെ നാവിലുദിക്കുന്നത് ഒരു വിദേശഭാഷയാണ്.
ഞാനൊരു ചഞ്ചലമനസ്കനാണ്.”
എം. പി. പോൾ, ഗദ്യഗതി,
1954.
ആ വിവരം കെട്ട ഇംഗ്ലിഷ്
പ്രൊഫസറെയൊക്കെ നാം എന്നേ നമ്മുടെ പൊങ്ങച്ചപ്പാച്ചിലിൽ ഒഴുക്കി ദൂരെക്കളഞ്ഞു! ആറ് പതിറ്റാണ്ടാണ്
വീണ്ടും നാം മുന്നേറിയത്!!!
Subscribe to:
Posts (Atom)