Wednesday, August 21, 2013

ഭരണഭാഷ

കേരളത്തിലെ സർക്കാർ ഉദ്യോഗഥർ മലയാളം അറിഞ്ഞിരിക്കണമെന്ന ഔദ്യോഗിക ഭാഷാ വകുപ്പിന്റെ നിർദ്ദേശം മന്ത്രിസഭായോഗം തള്ളിക്കളഞ്ഞു! മലയാളത്തെ മലയാളിക്ക് അന്യമാക്കാൻ നടക്കുന്ന വ്യാപകമായ ശ്രമങ്ങൾക്ക് കൂട്ടുനിൽക്കുകയാണ് ഇതിലൂടെ സർക്കാർ ചെയ്തിരിക്കുന്നത്. ഏതൊരു സംസ്ഥാനത്തെയും ഭരണനിർവഹണത്തിന് അവിടത്തെ മാതൃഭാഷയിലെ അറിവ് നിർബന്ധമാക്കിയിരിക്കെ, മാതൃഭാഷയെ അവഹേളിക്കുന്ന കേരള സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഈ തീരുമാനത്തിനിന്ന് പിന്മാറണമെന്ന് കേരള സർക്കാരിനോട് ‘മാംപൂ’ ശക്തമായി ആവശ്യപ്പെടുന്നു.                              mampoo.in

നരേന്ദ്ര ദാബോൽക്കർ

അന്ധവിശ്വാസങ്ങൾക്കും മന്ത്രവാദം തുടങ്ങിയ അനാചാരങ്ങൾക്കുമെതിരായ ബോധവത്കരണത്തിനും പോരാട്ടത്തിനും വേണ്ടി ജീവിതം അർപ്പിച്ച സാമൂഹികപ്രവർത്തകൻ നരേന്ദ്ര ദാബോൽക്കറെ പ്രഭാതസവാരിക്കിടയിൽ വെടിവച്ചുകൊന്നു.. കമ്പോളവത്കരിക്കപ്പെടുകയും അമിതമായി രാഷ്ട്രീയവത്ക്കരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന മതാത്മകതയുടെ അവസാനത്തെ ഇര! നരേന്ദ്ര ദാബോൽക്കർക്ക്  അന്ത്യാഭിവാദനങ്ങൾ.

പ്രാർഥന

പ്രാർഥനയെന്നത് ഉടമയുടെ തിരുമുമ്പിൽ അടിമ പ്രകർഷേണ വയ്ക്കുന്ന അർഥനയാണ്.  അതുകൊണ്ട് സ്വാതന്ത്ര്യബോധവും സാമാന്യബുദ്ധിയുമുള്ളവർക്ക് അത് സ്വീകരിക്കാനാവില്ല.
മതങ്ങളേതും അടിമകളുടെ പടയണിക്കായി കൊതിക്കുന്നതുകൊണ്ട് പ്രാർഥന അവർക്ക് മുഖ്യമായി.

Monday, August 5, 2013

കുടുംബം, വിവാഹം.

കുടുംബം സംബന്ധിച്ച്, സ്ത്രീപുരുഷബന്ധം സംബന്ധിച്ച്, കാഴ്ച്ചപ്പാടുകളിലും സമീപനങ്ങളിലും, ഒക്കെ സമൂലമായ ഒരഴിച്ചുപണി ആവശ്യമാണ്.  കുടുംബത്തിനകത്തും പുറത്തും പുരുഷനും സ്ത്രീയും അവരുടെ സ്ഥാനം പുനർനിർണയിക്കേണ്ടതുണ്ട്.     പക്ഷേ, ഈ താലിയെന്ന കുരുക്ക് വേണ്ടെന്നുവയ്ക്കാൻ, വർദ്ധിച്ച് പുരണ്ടുവരുന്ന നെറ്റിച്ചോരക്കുത്ത് ഒഴിവാക്കാൻ നമ്മുടെ സ്ത്രീകൾ എന്നാണ് തയാറാവുന്നത്? (മറ്റൊരു വേദിയിലെ ചർച്ചയിൽനിന്ന്)

Monday, July 15, 2013

മോദിയുടെ ‘വിദ്യാഭ്യാസം’

കേരളത്തിലെ ഈഴവരെ തന്റെ സ്വാർഥലക്ഷ്യങ്ങൾക്കായി കൈയിലെടുക്കാമെന്ന
വ്യാമോഹത്തിലായാലും, വംശഹത്യാനായകൻ നരേന്ദ്രമോദിക്ക് ഈയിടെ ചില
‘വെളിവുക’ളുണ്ടായി. വിദ്യാഭ്യാസകാര്യത്തിൽ കേരളം അനുകരണീയമായ മാതൃകയാണ്.
ശ്രീ നാരായണഗുരുവിനെപ്പോലുള്ള മഹാന്മാരാണ് അതിന് വഴി വച്ചത്. സർക്കാരുകൾ
ഒന്നും ഇക്കാര്യത്തിൽ ചെയ്തിട്ടില്ല...................
സ്വന്തമായ കണ്ടകങ്ങൾ എവിടെയെല്ലാമാണ് വിതറേണ്ടതെന്ന് മോദിക്ക് നല്ലനിശ്ചയമുണ്ട്.
നാരായണഗുരുവും ക്രൈസ്തവമിഷണറിമാരും (തികച്ചും അധിനിവേശപരമായ
ലക്ഷ്യങ്ങളോടെയാണെങ്കിലും) മറ്റും തുടങ്ങിയ ആധുനിക
വിദ്യാഭ്യാസപരിശ്രമങ്ങൾക്ക് അടിത്തറയുറപ്പിക്കുകയും അതിനെ
നിരന്തരവികാസത്തിന്റെ പാതയിലേക്ക് നയിക്കുകയും ചെയ്തത് കേരളത്തിലെ
ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ്. വിദ്യാഭ്യാസരംഗത്തെ
അധിനിവേശപരവും ആധിപത്യപരവുമായ പ്രവണതകൾക്കെതിരെ ധീരമായ നിലപാടെടുക്കുകയും
അതിൽനിന്ന് പിന്മാറാൻ കൂട്ടാക്കാതിരിക്കുകയും ചെയ്തതുകൊണ്ട് ആ
മന്ത്രിസഭയെ കോൺഗ്രസ് പിരിച്ചുവിട്ടത് ചരിത്രം. പക്ഷേ ആ ചരിത്രം
മറ്റൊന്ന് കൂടി പറയുന്നുണ്ട്: പിന്നീട് വന്ന വലതുപക്ഷസർക്കാരുകൾക്ക്
പോലും വിദ്യാഭ്യാസരംഗത്ത് തിച്ചും നിഷേധപരമായ സമീപനം
സ്വീകരിക്കാനാവാത്തവിധം ബലിഷ്ഠമായിരുന്നു ആ അടിത്തറ.
ശ്രീ നാരായണഗുരുവിന്റെ പിൻഗാമികളായ കമ്മ്യൂണിസ്റ്റ്കാരാണ് കേരളത്തിന്
വിദ്യാഭ്യാസത്തിന്റെ തുറസ്സുകൾ നൽകിയത്. ഇപ്പോൾ പ്രത്യേകമായ
ആവശ്യത്തിനുവേണ്ടി നാരായണഗുരുവിനെ കഷ്ടപ്പെട്ടുപഠിക്കാൻ തുനിഞ്ഞ മോദി
ഇക്കാര്യങ്ങളൊന്നും കാണാത്തതല്ല.എന്നാൽ യാഥാർഥ്യം ഇങ്ങനെയുള്ളവർക്ക്
എപ്പോഴും കയ്ക്കും. പക്ഷേ, ഇവിടെ ഗുരുവിന്റെ പേരും പറഞ്ഞ് നടക്കുന്നവർ
മോദിയെ മോടി പിടിപ്പിക്കാനൊരുങ്ങിയാൽ........

Saturday, June 22, 2013

പെങ്കുട്ടികളുടെ വിവാഹപ്രായം


പെൺകുട്ടികളുടെ വിവാഹപ്രായം ജാതി-മത ഭേദമില്ലാതെ ഇരുപത്തൊന്ന് വയസ്സാക്കണം.എങ്കിലേ അവർക്ക് ആവശ്യമായ വിദ്യാഭ്യാസം നൽകാനും സ്വന്തമായ ജീവിതവഴികൾ കണ്ടെ ത്താനും കഴിയൂ.
സ്ത്രീ പുരുഷസമത്വത്തിനുവേണ്ടി വാദിക്കുന്നവർ ഇക്കാര്യത്തിൽമാത്രം എന്തിന് സ്ത്രീയെ താഴ്ത്തിക്കെട്ടുന്നു? കേരളത്തിന്റെ കാര്യമെടുത്താൽ ഉന്നത വിദ്യാഭ്യാസ രംഗത്തും ഉദ്യോഗ രംഗത്തുമെല്ലാം സ്ത്രീകൾ മുന്നിട്ട് നിൽക്കുന്നതാണ് സമകാലാനുഭവം. വിദ്യാഭ്യാസവും മറ്റ് സൌകര്യങ്ങളും നഷ്ടപ്പെടുത്തി, കൊച്ചിലേ കെട്ടി ഭാവി തുലയ്ക്കാൻ ഒരു പെൺകുട്ടിക്കും ഇടവരരുത്. 
തങ്ങളുടെ വിവാഹപ്രായം പുരുഷന്മാരുടേതിന് തുല്യമാക്കണമെന്ന ആവശ്യം അവരിൽനിന്ന് തന്നെ ഉയരുമെന്ന് പ്രതീക്ഷിക്കാം.ഇവിടത്തെ വനിതാ സംഘടനകളുടെ നിലപാടുകൾ ഇക്കാര്യത്തിൽ പ്രധാനമാണ്.