Friday, May 16, 2014

‘പ്രബുദ്ധകേരളം’

കേരളത്തിൽ എൽ.ഡി.എഫിന് നാല് സീറ്റുണ്ടായിരുന്നത് നേരെ ഇരട്ടിപ്പിക്കാൻ കഴിഞ്ഞത് നേട്ടമാണെന്ന് കണക്ക് കൊണ്ട് പറയാം. എന്നാൽ അത് തെല്ലും ആശ്വാസം തരുന്നില്ല. വ്യക്തമായ രാഷ്ട്രീയദർശനം മുന്നോട്ടുവച്ച് അതിൽ ഒറ്റക്കെട്ടായുറച്ചുനിന്നാണ് അവർ തെരഞ്ഞെടുപ്പിനെ നേരിട്ടത്. രാഷ്ട്രീയവും അരാഷ്ട്രീയ കലാപങ്ങളും തമ്മിലുള്ള മത്സരമായിരുന്നു ഇത്. അഴിമതിക്കും അധാർമികതയും അസാന്മാർഗികതയും എല്ലാവിധ സമൂഹവിരുദ്ധപ്രവണതകളുടെയും കൂടാരമായിമാറിയ യു.ഡി.എഫിനെതിരെയാണ് അവർ മത്സരിച്ചത്. നിഷേധാത്മകവശങ്ങളുടെ പെരുമഴപ്പെയ്ത്തിൽ നേട്ടമെന്നെടുത്ത് പറയാനായി ഒന്നും തന്നെയില്ലാത്ത വലതുപക്ഷാവസ്ഥ. ജനജീവിതത്തെയാകെ ദുസ്സഹമാക്കുന്ന വിലക്കയറ്റമുൾപ്പെടെയുള്ളവയെല്ലാം ഉച്ചസ്ഥായിയിൽ നിന്നപ്പോഴുള്ള ഒരു വിധിയെഴുത്ത്. മത-ജാതി വികാരങ്ങൾക്കതീതമായി, രാഷ്ട്രീയമായിനോക്കിയാൽ വലതുപക്ഷത്തുനിന്ന് ഒരാൾ പോലും ജയിച്ചുവരാനാവാത്ത സാഹചര്യങ്ങൾ. എന്നിട്ടും അവർ ജയിച്ചു, പന്ത്രണ്ട് പേർ. പ്ര’ബുദ്ധകേരള’ത്തിന്റെ രാഷ്ട്രീയബോധത്തെക്കുറിച്ചും ജനാധിപത്യബോധത്തെക്കുറിച്ചും നാമെന്താണ് മനസ്സിലാക്കേണ്ടത്?

2 comments:

  1. പ്ര’ബുദ്ധകേരള’ത്തിന്റെ രാഷ്ട്രീയബോധത്തെക്കുറിച്ചും ജനാധിപത്യബോധത്തെക്കുറിച്ചും നാം മനസ്സിലാക്കേണ്ടത്.
    1. 51 വെട്ടു വെട്ടി ആളെ കൊന്നു തിന്നിട്ടും കൊലകൊതി മാരാത്തവർ .
    2. സ്വന്തം സംസ്കാരം മറ്റുള്ളവരെ അറിയിച്ചപ്പോൾ .........പരമനാറി പ്രയോഗം .................അഹങ്കാരം കൂടിയപ്പോൾ വോട്ട് കുറെ പോയി കിട്ടി ...
    3. സത്യസന്തനെന്നു ഭാവിച്ചു നടന്നവർ മലയാളി അരി ഭക്ഷണമാണ് കഴിക്കുന്നത്‌ എന്നറിഞ്ഞിട്ടുംപെട്ടെന്ന് മനോഭാവം മാറ്റിയപ്പോൾ ....................
    എന്നിട്ടും കിട്ടി 8 എണ്ണം . ഇന്ത്യ മൊത്തത്തിൽ 2 അക്കം തികഞ്ഞു ( കള്ളവോട് കാണും അല്ലാതെ പിന്നെ ....) .........
    അല്ലെങ്കിൽ അയ്യോ ആലോചിക്കാൻ വയ്യ ............വട്ടപൂജ്യം......... ഇനിയെങ്കിലും അഹന്ത മാറ്റി വെച്ച് കീശ വീര്പ്പിക്കാതെ ജനത്തെ മനസ്സിലാക്കി മുന്നോട്ടു പോയാല് മൂന്നാം മുന്നണിയെന്ന സ്വപ്നവുമായി നടക്കാം .......................

    ReplyDelete
    Replies
    1. ‘സ്വന്തം സംസ്കാരം‘ മറ്റുള്ളവരെ ശരിക്കും അറിയിക്കുന്ന കമന്റ്!

      Delete