Wednesday, November 12, 2014

അന്ധവിശ്വാസങ്ങൾ വിചാരണ ചെയ്യപ്പെടണം

‘കൊല്ലൂരിലും കൊടുങ്ങല്ലൂരിലും കുമാരനല്ലൂരിലും വാഴും’ ഉഗ്രമൂർത്തിയായ ജനനിയുടെ കുമാരനല്ലൂരിലെ ക്ഷേത്രത്തിന് തീ പിടിച്ചതായാണ് കേരളപ്പിറവിദിനത്തിലെ പുലർവാർത്ത. സർവരക്ഷകരായി വാഴ്ത്തപ്പെടുന്ന ദൈവങ്ങൾ സ്വന്തം ഇരിപ്പിടം പോലും സംരക്ഷിക്കാനാവതെ കത്തിയെരിയുന്നതും വെള്ളത്തിൽ മുങ്ങിത്താഴുന്നതുമായുള്ള വാർത്തകൾ പുത്തരിയല്ല. എന്നാൽ ഈ സന്ദർഭങ്ങളിൽപ്പോലും ഭക്തന്മാരെന്നുമാത്രമല്ല, പുരോഗമന സ്വഭാവം പ്രതീക്ഷിക്കുന്ന പ്രവർത്തകരും മാധ്യമങ്ങളും പോലും വിവേകം വിട്ട് മൌനം പാലിക്കുന്നു. മതത്തെയോ ആചാരങ്ങളെയോ കുത്തിനോവിക്കാൻ പാടില്ല. എന്നൽ അവയുടെ അയുക്തികനിലപാടുകളെ അവസരം കിട്ടുമ്പോൾ വിമർശിക്കുകതന്നെ വേണം. ഈ നിലപാടാണ് പതിറ്റാണ്ടുകൾ മുമ്പുവരെ നാം സ്വീകരിച്ചിരുന്നത്. പക്ഷേ പിന്നീട് അത് കൈവെടിഞ്ഞു. അനാചാരങ്ങളുടെയും ആഭിചാരങ്ങളുടെയും തിരിച്ചുവരവിനും ആധിപത്യത്തിനും ഇത് ഏറെ വഴിവച്ചിട്ടുണ്ട്. അന്ധവിശ്വാസങ്ങൾ അവസരം കിട്ടുമ്പോൾ വിചാരണ ചെയ്യപ്പെടുക തന്നെ വേണം.

1 comment:

  1. ഉഗ്രമൂര്‍ത്തികളൊക്കെയാണ് ശരിതന്നെ. പക്ഷെ ആരെങ്കിലും നിര്‍ത്തിയാല്‍ നില്‍ക്കുകയും തട്ടിയിട്ടാല്‍ നിലത്ത് കിടക്കുകയും ചെയ്യുമെന്നേയുള്ളു

    ReplyDelete