Saturday, January 14, 2012


                                            മലയാളത്തെ രണ്ടാം ഭാഷയാക്കരുത്  - സച്ചിദാനന്ദൻ 
വരും തലമുറ മലയാളത്തെ സ്വീകരിക്കുന്നതെങ്ങനെ എന്ന ചിന്ത ഏറെ ആശങ്കയുണർത്തുന്നതാണെന്ന് കവിയും ചിന്തകനുമായ കെ. സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു.മലയാളത്തെ രണ്ടാം ഭാഷയായിത്തള്ളാനുള്ള നമ്മുടെ മനോഭാവത്തിന് മാറ്റം വരേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.എസ്. രാജശേഖരൻ രചിച്ച   യൂറോപ്പിൽ മഞ്ഞുകാലത്ത്  എന്ന യാത്രാവിവരണഗ്രന്ഥത്തിന്റെ  പ്രകാശനത്തോടനുബന്ധിച്ച സാംസ്കാരികപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.അങ്കമാലി വി. ടി. ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ പ്രൊഫ. എം. തോമസ് മാത്യു അധ്യക്ഷത വഹിച്ചു. ഡോ.എസ്. രാജശേഖരൻ, ഡോ. ധർമ്മരാജ് അടാട്ട്  തുടങ്ങിയവർ സംസാരിച്ചു. 

No comments:

Post a Comment