Friday, April 26, 2013

മാതൃഭാഷാസമീപനം


ഇന്ത്യൻ സർഗാത്മകതയുടെയെന്നല്ലഏത് സാംസ്ക്കാരികതയുടെയും സർഗാത്മകതയ്ക്കുംഅനുസ്യൂതവികാസത്തിനും അടിസ്ഥാനം ബഹുഭാഷാത്വവും ബഹുസാംസ്ക്കാരികതയുമാണ്അതിന്റെ അഭാവത്തിൽഅതിപ്രാചീനമായ ഒരു സംസ്ക്കാരം എങ്ങനെ മുരടിക്കുകയും അധിനിവേശത്തിനുകീഴടങ്ങി നാമാവശേഷതയിലേക്ക്നീങ്ങുകയും ചെയ്യുന്നുവെന്ന് നേരിൽക്കണ്ട് അനുഭവിച്ചിട്ട് ഞാനെത്തിയതേയുള്ളു. (കഷ്ടം രാജ്യത്തിനോഭൂഖണ്ഡത്തിനോ സ്വന്തമായൊരു പേര് പോലുമില്ലറോമാക്കാരൻ അയാളുടെ നാട്ടിൽനിന്ന് ചൂണ്ടി വിളിച്ചുപറഞ്ഞതെക്കേത്’ –Australis- എന്നതാണ് അവർക്ക് ‘അഭിമാനപൂർവം‘ സ്വന്തം രാജ്യപ്പേരായി ചുമ്മേണ്ടിവന്നത്! Australis-Australia)
ബഹുഭാഷാത്വത്തിന്റെയും സാംസ്ക്കാരികബഹുലതയുടെയും കാര്യത്തിൽ കേരളം സ്വീകരിച്ചുവരുന്ന തുറന്നസമീപനത്തിൽ ഞാൻ തികച്ചും അഭിമാനിക്കുന്നുകേരളത്തിന് മറ്റ് നാടുകളുടെ മുന്നിലെത്താൻ കഴിഞ്ഞതിന് കാരണംആസമീപനമാണ്അത് നമ്മുടെ സാംസ്ക്കാരികതയുടെ കൊടിയടയാളം തന്നെയാണ്. നാം ആംഗലേയത്തിന് അടിപണിഞ്ഞതും ഈ സാംസ്ക്കാരിക ബഹുസ്വരതയുമായി യാതൊരു ബന്ധവുമില്ലെന്നും അപ്പോൾ ഓർമ്മിക്കേണ്ടിവരുന്നു.
മാതൃഭാഷാസമീപനത്തിന്റെ കാര്യത്തിൽ നാം സ്വീകരിച്ചുപോരുന്ന ലജ്ജാകരമായ കീഴടങ്ങലിനെ ഇതൊന്നുംന്യായീകരിക്കുന്നില്ലസ്വന്തം ആവശ്യങ്ങൾക്ക് പ്രാഥമികമായും സ്വന്തം ഭാഷ ഉപയോഗിക്കുകയെന്നത് ഏതൊരുനാട്ടിലും സ്വാഭാവികമായ കാര്യമാണ്ഭാഷയുടെ കാര്യം മാത്രമല്ലഎല്ലാക്കാര്യങ്ങളിലും പൊതുവെ എല്ലാവരുംസ്വീകരിച്ചുപോരുന്ന ജീവിതസമീപനമാണത്സാധാരണ ആവശ്യങ്ങൾക്ക് സ്വന്തം കൈപ്പാടുള്ള  വിഭവങ്ങൾഉപയോഗിക്കുകപോരാതെ വരുമ്പോൾ മറ്റുവഴി തേടുകയെന്നത്എന്നാൽ അധിനിവേശവഴിയിലൂടെ മാത്രംവളർന്നുവന്ന നമ്മുടെ വിദ്യാഭ്യാസവും സംസ്ക്കാരവും ഭാഷാബോധത്തെ അടിയറ വയ്ക്കാനാണ് ആദ്യം തന്നെശീലിപ്പിച്ചത്എന്തിനെന്നറിയാതെ നാം എല്ലാറ്റിനും ഇംഗ്ലീഷിനെ ആശ്രയിക്കുന്നുഅവിടെ ഒരു ഔചിത്യവും നമുക്ക്പ്രശ്നമേയല്ലസ്വന്തം ഭാഷകൊണ്ട് കാര്യം നടക്കുന്നിടത്ത് അത്പോരാത്തിടങ്ങളിൽ അപ്പോൾ ആവശ്യമായവയുംഎന്ന വിവേകം നമുക്ക് ഒരിക്കലും ഒരിടത്തും ഉണ്ടാവുന്നില്ലഎന്നുമാത്രമല്ലമറിച്ചുള്ള ന്യായങ്ങൾ തേടാൻ നമ്മിലെഅധിനിവേശബോധം എപ്പോഴും പിന്നിലിരുന്ന് പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുമാതൃഭാഷാവിരുദ്ധമായന്യായവാദങ്ങൾ നാമല്ലനമ്മെ നയിക്കുന്ന  ബോധമാണ് ചെയ്തുകൊണ്ടിരിക്കുന്നത്ഭാഷയെക്കുറിച്ചുപറയുന്നത്പൈങ്കിളിക്കാര്യമാവുന്നത് അങ്ങനെയാണ്. ഇങ്ങനെയൊരു പരാമർശം മലയാളത്തിൽനിന്നല്ലാതെ മറ്റെങ്ങും നിന്നുണ്ടാവില്ലെന്നും ഓർക്കേണ്ടതുണ്ട്. ഒരു കാര്യം ആവർത്തിച്ചുകൊള്ളട്ടെഇംഗ്ലിഷിന് പ്രാധാന്യമരുതെന്നല്ലപറഞ്ഞുവരുന്നത്മുമ്പൊരിക്കൽ സൂചിപ്പിച്ചിരുന്നതുപോലെ അത് അർഹിക്കുന്ന പ്രാധാന്യത്തോടുകൂടി പഠിക്കുകയുംപഠിപ്പിക്കുകയും കൈകാര്യം ചെയ്യുകയും വേണമെന്ന് തന്നെയാണ്പക്ഷേ ഇതൊന്നും നാം ആവശ്യമില്ലാതെ ആഭാഷയെ ഇട്ടുരുട്ടുന്നതിന് ന്യായീകരണമാവുന്നില്ലഅധിനിവേശഭാവങ്ങളുടെ മൂഢസ്വർഗത്തിലല്ലാത്ത ഏതൊരാൾക്കുംസ്വന്തം ആശയങ്ങളുടെ സ്വാഭാവികാവിഷ്ക്കാരത്തിന് സ്വന്തം ഭാഷ തന്നെയാവും നാവിലും പേനത്തുമ്പിലും(കീബോർഡിലും) ആദ്യം വരുക. ഇത് വൃത്തികെട്ട തറവാടിത്തഘോഷണമല്ല, ഏതൊരു ജനതയ്ക്കും ഉണ്ടാവുന്ന ആത്മാഭിമാനത്തിന്റെ തേട്ടലാണ്. 
              (ഒരു ഓൺലൈൻ സംവാദത്തിൽനിന്ന്)

No comments:

Post a Comment