Saturday, June 22, 2013

പെങ്കുട്ടികളുടെ വിവാഹപ്രായം


പെൺകുട്ടികളുടെ വിവാഹപ്രായം ജാതി-മത ഭേദമില്ലാതെ ഇരുപത്തൊന്ന് വയസ്സാക്കണം.എങ്കിലേ അവർക്ക് ആവശ്യമായ വിദ്യാഭ്യാസം നൽകാനും സ്വന്തമായ ജീവിതവഴികൾ കണ്ടെ ത്താനും കഴിയൂ.
സ്ത്രീ പുരുഷസമത്വത്തിനുവേണ്ടി വാദിക്കുന്നവർ ഇക്കാര്യത്തിൽമാത്രം എന്തിന് സ്ത്രീയെ താഴ്ത്തിക്കെട്ടുന്നു? കേരളത്തിന്റെ കാര്യമെടുത്താൽ ഉന്നത വിദ്യാഭ്യാസ രംഗത്തും ഉദ്യോഗ രംഗത്തുമെല്ലാം സ്ത്രീകൾ മുന്നിട്ട് നിൽക്കുന്നതാണ് സമകാലാനുഭവം. വിദ്യാഭ്യാസവും മറ്റ് സൌകര്യങ്ങളും നഷ്ടപ്പെടുത്തി, കൊച്ചിലേ കെട്ടി ഭാവി തുലയ്ക്കാൻ ഒരു പെൺകുട്ടിക്കും ഇടവരരുത്. 
തങ്ങളുടെ വിവാഹപ്രായം പുരുഷന്മാരുടേതിന് തുല്യമാക്കണമെന്ന ആവശ്യം അവരിൽനിന്ന് തന്നെ ഉയരുമെന്ന് പ്രതീക്ഷിക്കാം.ഇവിടത്തെ വനിതാ സംഘടനകളുടെ നിലപാടുകൾ ഇക്കാര്യത്തിൽ പ്രധാനമാണ്.

2 comments:

  1. വളരെ നല്ല ആശയം .... പക്ഷേ ഇതൊന്നും ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കവാനല്ല്ലോ നമുക്ക് താത്പര്യം.... എന്തും വിവാദമാക്കുവാൻ മാത്രം അറിയാവുന്ന മലയാളികൾക്ക് ഇതും ഒരു വിവാദവിഷയം മാത്രമായി മാറിയേക്കും.....

    ReplyDelete
  2. പെണ്‍കുട്ടികളെ ഒരു ചരക്കു ആയി കാണുന്ന സമൂഹത്തിൽ വിവാഹ പ്രായം 16 ആക്കുന്നതിൽ ആര്ക്കും എതിര്പ്പുണ്ടാകില്ല ,
    വിവാഹ പ്രായം 21 ആണ് വേണ്ടത് എന്ന് യദാർത്ഥത്തിൽ പെണ്‍കുട്ടികളുടെ ഉയര്ച്ച കാംഷിക്കുന്നവര് പറയുന്നു

    ReplyDelete