Monday, July 15, 2013

മോദിയുടെ ‘വിദ്യാഭ്യാസം’

കേരളത്തിലെ ഈഴവരെ തന്റെ സ്വാർഥലക്ഷ്യങ്ങൾക്കായി കൈയിലെടുക്കാമെന്ന
വ്യാമോഹത്തിലായാലും, വംശഹത്യാനായകൻ നരേന്ദ്രമോദിക്ക് ഈയിടെ ചില
‘വെളിവുക’ളുണ്ടായി. വിദ്യാഭ്യാസകാര്യത്തിൽ കേരളം അനുകരണീയമായ മാതൃകയാണ്.
ശ്രീ നാരായണഗുരുവിനെപ്പോലുള്ള മഹാന്മാരാണ് അതിന് വഴി വച്ചത്. സർക്കാരുകൾ
ഒന്നും ഇക്കാര്യത്തിൽ ചെയ്തിട്ടില്ല...................
സ്വന്തമായ കണ്ടകങ്ങൾ എവിടെയെല്ലാമാണ് വിതറേണ്ടതെന്ന് മോദിക്ക് നല്ലനിശ്ചയമുണ്ട്.
നാരായണഗുരുവും ക്രൈസ്തവമിഷണറിമാരും (തികച്ചും അധിനിവേശപരമായ
ലക്ഷ്യങ്ങളോടെയാണെങ്കിലും) മറ്റും തുടങ്ങിയ ആധുനിക
വിദ്യാഭ്യാസപരിശ്രമങ്ങൾക്ക് അടിത്തറയുറപ്പിക്കുകയും അതിനെ
നിരന്തരവികാസത്തിന്റെ പാതയിലേക്ക് നയിക്കുകയും ചെയ്തത് കേരളത്തിലെ
ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ്. വിദ്യാഭ്യാസരംഗത്തെ
അധിനിവേശപരവും ആധിപത്യപരവുമായ പ്രവണതകൾക്കെതിരെ ധീരമായ നിലപാടെടുക്കുകയും
അതിൽനിന്ന് പിന്മാറാൻ കൂട്ടാക്കാതിരിക്കുകയും ചെയ്തതുകൊണ്ട് ആ
മന്ത്രിസഭയെ കോൺഗ്രസ് പിരിച്ചുവിട്ടത് ചരിത്രം. പക്ഷേ ആ ചരിത്രം
മറ്റൊന്ന് കൂടി പറയുന്നുണ്ട്: പിന്നീട് വന്ന വലതുപക്ഷസർക്കാരുകൾക്ക്
പോലും വിദ്യാഭ്യാസരംഗത്ത് തിച്ചും നിഷേധപരമായ സമീപനം
സ്വീകരിക്കാനാവാത്തവിധം ബലിഷ്ഠമായിരുന്നു ആ അടിത്തറ.
ശ്രീ നാരായണഗുരുവിന്റെ പിൻഗാമികളായ കമ്മ്യൂണിസ്റ്റ്കാരാണ് കേരളത്തിന്
വിദ്യാഭ്യാസത്തിന്റെ തുറസ്സുകൾ നൽകിയത്. ഇപ്പോൾ പ്രത്യേകമായ
ആവശ്യത്തിനുവേണ്ടി നാരായണഗുരുവിനെ കഷ്ടപ്പെട്ടുപഠിക്കാൻ തുനിഞ്ഞ മോദി
ഇക്കാര്യങ്ങളൊന്നും കാണാത്തതല്ല.എന്നാൽ യാഥാർഥ്യം ഇങ്ങനെയുള്ളവർക്ക്
എപ്പോഴും കയ്ക്കും. പക്ഷേ, ഇവിടെ ഗുരുവിന്റെ പേരും പറഞ്ഞ് നടക്കുന്നവർ
മോദിയെ മോടി പിടിപ്പിക്കാനൊരുങ്ങിയാൽ........

6 comments:

  1. "എല്ലാം ഞമ്മൾ ആണ്" അയ്യങ്കാളിയും ശ്രീ നാരായണ ഗുരുവും ചട്ടമ്പി സ്വാമിയും തുടങ്ങി പല മഹാന്മാരും സാമൂഹ്യ പുരോഗതി തങ്ങള് കാരണമാണെന്ന് എന്നും കംമുനിസ്ടുകൾ പറയാറുണ്ട് . കഷ്ടം.കേരളത്തിലെ വിദ്യാഭ്യാസ പുരോഗതി 'വിദ്യ കൊണ്ടു പ്രബുധരാകുക, സംഘടന കൊണ്ടു ശക്തരകുക' എന്ന് പറഞ്ഞ ഗുരുവിനെപ്പോലുള്ള സാമൂഹ്യ പരിഷ്കര്താക്കൾ , മിഷനറി മാർ എന്നിവരുടെ പ്രവര്ത്തനം കൊണ്ടാണെന്ന് ആർക്കാണ്‌ അറിയാത്തതു. എട്ടുകാലി മംമൂഞ്ഞുമാർ പറഞ്ഞാൽ മാറുന്ന വസ്തുത അല്ല അത്.
    "ശ്രീ നാരായണഗുരുവിന്റെ പിൻഗാമികളായ കമ്മ്യൂണിസ്റ്റ്കാരാണ് കേരളത്തിന്
    വിദ്യാഭ്യാസത്തിന്റെ തുറസ്സുകൾ നൽകിയത്." ഉവ്വ ,ഉവ്വ .. ഏ മ ശ 'നമ്പൂതിരിപ്പാടിന്റെ' ഗുരു സ്നേഹം , കുമാരന ആശാൻ സ്നേഹം , എല്ലാം നമുക്കരിയവുന്നതാണ് .

    ReplyDelete
  2. എവിടെയും ഒരു കഴഞ്ചു മോഡി ചേര്ക്കുന്നത് നല്ലതാണു. അതിനി കാക്കയെ അടിക്കാൻ വച്ചിരിക്കുന്ന കറുത്ത തുണിയിൽ ആയാലും മോഡി എന്ന് എഴുതി കാണിച്ചാൽ കുറെ കാക്കകൾ പറന്നു വരും അവിടെ ഏതെങ്കിലും കാക്ക ഇരിപ്പുണ്ടെങ്കിൽ വിളിച്ചു ഇറക്കി കൊണ്ട് പോകും മോഡിക്ക് പബ്ലിസിറ്റി എങ്ങിനെ ഉണ്ടാക്കാം എന്ന് പറഞ്ഞു കൊടുക്കുന്നത് മാനേജ്‌മന്റ്‌ വിദഗ്ദരാണ് കാക്കയെ സൃഷിട്ടിക്കുന്നതും അവര് തന്നെ രണ്ടു പേര്ക്കും മാനേജ്‌മന്റ്‌ വൈദഗ്ദ്യം ആവശ്യം ആണ്. വിദഗ്ദർക്ക് ഉള്ളത് വിദ്യാഭാസം എന്ന് വിശ്വസിക്കാം

    ReplyDelete
  3. Rajasekharan Sir,

    The contribution made by the governments especially in the higher education especially in the self-financing sector to be appreciated very very well!!!.
    With all respect should I ask you what the ---- these student movements and governments have done in this issue?

    ReplyDelete
  4. History proved Communism always destructive not constructive...So throw it away from our society and stop this foolish arguments..

    ReplyDelete
  5. Was Sreenarayana guru a Marxist??????

    ReplyDelete
  6. അഭിപ്രായങ്ങൾക്ക് നന്ദി. എല്ലാവർക്കും അവരുടെ ധാരണകളീലും വിശ്വാസങ്ങളിലും ഉറച്ചുനിൽക്കാൻ അവകാശമുണ്ട്. പക്ഷെ, അത് വെറുമൊരു മൺകുഴിയിലെ നിൽപ്പാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മാത്രം. സ്വാശ്രയകോളെജുകൾ നമ്മുടെ വിദ്യാഭ്യാസരംഗത്തെ ശാപമാണ്. നമ്മുടെ വിദ്യാഭ്യാസത്തിലെ ഗതിപ്പിശകുകളുടെ കുഴപ്പം. (അതിനെക്കുറിച്ച് ആവുന്ന വിധത്തിൽ പലതവണ എഴുതിയിട്ടുണ്ട്.) കമ്മ്യൂണിസം സർഗാത്മകമല്ലെന്നും സംഹാരപരമാണേന്നുമുള്ള അഭിപ്രായം അതിനെക്കുറിച്ച് ഇരുപതാമ്ം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായിരുന്ന പ്രാകൃതവിശ്വാസത്തിന്റെ തൂടർച്ചയാണ്. ഗുരു മാർക്സിസ്റ്റാണെന്നല്ല, ഗുരുവിൽനിന്ന് മാർക്സിസത്തിലേക്ക് ദൂരം കുറച്ചേയുള്ളു എന്ന് മാത്രം.

    ReplyDelete