Tuesday, August 21, 2012

പൊന്നിൻ ചിങ്ങം കള്ളക്കർക്കിടകമാവുമോ?


കർക്കിടകത്തിന്റെ കാറും കോളും വറുതിയും കഴിഞ്ഞ് പ്രകൃതിയും മനസ്സും തെളിയുന്ന സമയമാണ് ചിങ്ങം.കാലവർഷക്ഷോഭം മാറി കടൽ തെളിയുന്ന ഈ കാലത്തായിരുന്നത്രേ വിദേശക്കപ്പലുകൾ കേരളീയവിഭവങ്ങൾക്കായി പൊന്നും പണവുമായി ഇവിടെയെത്തിയിരുന്നത്. അങ്ങനെ ചിങ്ങം എല്ലാംകൊണ്ടും പൊന്നിൻ ചിങ്ങമായി.
കാലം മാറി. കർക്കിടകത്തിന്റെ കാറും കോളും കാണാനേയില്ല. എല്ലാവരും മാനംനോക്കികളായി. മാനമൊന്ന് കറുത്തിരുന്നെങ്കിൽ, ഒരു മഴ വന്നിരുന്നെങ്കിൽ എന്ന് ആരും കൊതിക്കുന്ന കാലം.
എല്ലാം കീഴ്മേൽ മറിയുന്നു. പൊന്നിൻ ചിങ്ങം ഇനി കള്ളക്കർക്കിടകമാവുമോ?
മനസ്സുകൾക്കുവന്ന കീഴ്മേൽമറിയൽ പോലെ?

2 comments:

  1. മാനം നോക്കികൾ തീർത്ത കുഴികൾ അവരാൽ അടയുമ്പോൾ കാലം നേരേ വരും.

    ReplyDelete
  2. അടയ്ക്കാനല്ലല്ലോ അവർ കുഴികുത്തുന്നത്.

    ReplyDelete