Saturday, September 8, 2012

ദൈവത്തിനെന്താണ് പണി?

                                                     ദൈവത്തിനെന്താണ് പണി?
ദൈവത്തിനെന്താണ് പണി? ദൈവം എന്ന സങ്കല്പത്തെക്കുറിച്ചും അതിന്റെ പ്രസക്തിയെക്കുറിച്ചും നാം, വിശേഷിച്ചും നമ്മുടെ ചെറുപ്പക്കാർ ഇനിയെങ്കിലും ചിന്തിക്കേണ്ടിയിരിക്കുന്നു. ദൈവം എവിടെഉആണ്? സകലനിയന്താവും സ്രഷ്ടാവുമായ ദൈവം ഇതുവരെ എന്തുചെയ്തു? എന്ത് സൃഷ്ടിച്ചു?
വെറും വിശാസത്തിന്റെ വഴിയിലല്ല, ശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും വഴിയിലാണ് ഇതിന് ഉത്തരം തേടേണ്ടത്. മനുഷ്യന്റെ ഇതുവരെയുള്ള യാത്രയുടെ വഴി ശാസ്ത്രത്തിന്റേതാണ്. അതിന്റെ ഇതുവരെയുള്ള രേഖയാണ്  ചരിത്രം.
ഇത് നാം ഇനിയെങ്കിലും തിരിച്ചറിയണം. ഈതിരിച്ചറിവില്ലാതെ എന്ത് ജീവിതമാണ് നമ്മുടെ യുവാക്കൾ ജീവിച്ചുകൊണ്ടിരിക്കുന്നത്?
രണ്ടുകാലിൽ നടന്ന കുരങ്ങനെ ഇന്നത്തെ മനുഷ്യനാക്കിയത് ദൈവമല്ല. ഇന്നുവരെയുള്ള എല്ലാ കണ്ടുപിടുത്തങ്ങൾക്കും നേട്ടങ്ങൾക്കും അവകാശി മനുഷ്യനാണ്. ഈശ്വരവാദികളല്ല, നിരീശ്വരവാദികളാണ് ഇന്നത്തെ ലോകത്തിന്റെ സ്രട്ടാക്കൾ.

4 comments:

  1. വിശ്വാസം രക്ഷിക്കട്ടെ...

    ReplyDelete
  2. വിശ്വാസം സ്വയംഭൂവല്ല.
    വ്യക്തിയോ സമൂഹമോ സാഹചര്യങ്ങളോ ഇവയെല്ലാംകൂടിയോ രൂപീകരിച്ചെടുക്കുന്നതാണ് വിശാസം.
    അതിനെ പഴിപറയേണ്ട.
    വിശാസത്തെ സ്വന്തം വഴിക്ക് കൂട്ടിക്കൊണ്ടുവരുകയാണ് മനുഷ്യൻ ചെയ്യേണ്ടത്.
    അതിനാണ് മനുഷ്യന് വിവേകം കിട്ടിയിട്ടുള്ളത്.

    ReplyDelete
  3. വിവേകം വഴികാട്ടട്ടെ നമുക്കേവര്‍ക്കും....

    ReplyDelete
  4. വിവേകം താനേ വരില്ല; വരുത്തണം.

    ReplyDelete