പി.ജി.
എനിക്കെല്ലാമായിരുന്നു. 39 വർഷത്തെ ബന്ധം.ദേശാഭിമാനി സ്റ്റഡി സർക്കിൾ
പ്രവർത്തന ങ്ങളിലൂടെ തുടങ്ങിയ ആ ബന്ധത്തെക്കുറിച്ച് ഓർക്കാനും പറയാനും ഏറെ.
പിന്നീട് കുടുംബത്തിലെ ഒരം.ഗത്തെപ്പോലെ; ഗുരുവും ആചാര്യനും
സുഹൃത്തുമെല്ലാം. 1983-ൽ ഞാനും കുടുംബ
വും തിരുവനന്തപുരത്തെത്തുമ്പോൾ ഞങ്ങൾക്ക് താമസിക്കാൻ കാരക്കാമണ്ഡപത്ത് വീട് ഏർപ്പാടാക്കിയത് പിജിയായിരുന്നു.
പുരോഗമനകലാസാഹിത്യപ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി ദേശീയസെമിനാറിന്റെ കാര്യവുമായി ബന്ധപ്പെട്ടുകൂടിയാണ് കഴിഞ്ഞ രണ്ടുതവണ പിജിയെ കണ്ടത്. സീതയുമുണ്ടായിരുന്നു കൂടെ. എന്നെ കണ്ടിട്ട് ഏറെ നാളായെന്ന് എന്റെ മുൻസഹപ്രവർത്തക കൂടിയായ രാജമ്മടീച്ചർ. ദേശീയസെമിനാ റിന്റെ വിശദവിവരങ്ങൾ പറഞ്ഞപ്പോൾ പിജിക്ക് ആവേശമായി. പുരോഗമനസാഹിത്യപ്രസ്ഥാന ത്തിന്റെ ചരിത്രസ്മൃതികൾ പിജിയിൽനിന്ന് ഏറെയുണ്ടായി. അഖിലേന്ത്യാതലത്തിൽ സംഘടന യുണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിനുവേണ്ടി നടന്ന ചില ശ്രമങ്ങളെക്കുറിച്ചും പിജി ഓർമ്മിച്ചു.സംസ്കൃത കോളെജിൽ വച്ചുനടന്ന ആ യോഗത്തെക്കുറിച്ച് ഞാനും പറഞ്ഞു. ഏറെ നേരം സംസാരിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പണ്ഡിതന്മാർ അതത് സാംസ്ഥാനങ്ങളിലെ പുരോ ഗമനകലാസാഹിത്യപ്രസ്ഥാനങ്ങളെക്കുറിച്ച് പ്രഭാഷണങ്ങൾ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തെ ക്കുറിച്ച് പിജിയാണ് അവതരിപ്പിക്കേണ്ടതെന്ന ഞങ്ങളുടെ അഭ്യർഥന സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഇത് സംബന്ധിച്ച് കുറെ കാര്യങ്ങൾ എ.കെ.ജി.സെന്ററിലെ തന്റെ കമ്പ്യൂട്ടറിൽ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.. ദേശീയസെമിനാറിന്റെ വിശദാംശങ്ങൾ പി.ജി.യെ അവേശഭരിതനാക്കിയിരുന്നു
പക്ഷേ കാര്യങ്ങൾ അങ്ങനെയല്ല നടന്നത്.
ഇന്നലെയാണ് ദേശീയസെമിനാർ നോട്ടീസ് പ്രസ്സിൽനിന്ന് കിട്ടിയത് അത് ഇന്നേക്ക് മാറിയിരുന്നെങ്കിൽ അതിന്റെ സ്വഭാവം തന്നെ മാറിപ്പോയേനെ!
പി.ജി.യുടെ അവസാനഗ്രന്ഥം,The Bhakthi Movement : Renaissance or Revaivalism?, ദേശീയസെമിനാറിന്റെ ഉദ്ഘാടനസമ്മേളനത്തിൽ പ്രകാശനം നിശ്ചയിച്ചിരിക്കുകയാണ്.
……………………………

പ്രതിഭകളുടെ ഓർമയും നമ്മുടെ പരിമിതികളെ ബോധ്യപ്പെടുത്താനുതകും.പി ജി മലയാളിയുടെ ധിഷണാവ്യാപാരങ്ങളിൽ എന്നും നിറഞ്ഞുനില്ക്കും.
ReplyDelete