Friday, March 15, 2013

പോപ്പും ക്രിസ്തുവും

പുതിയ പോപ്പിന്റെ വരവിനെക്കുറിച്ച് സോഷ്യൽ മീഡിയകളിൽ ചർച്ചാഘോഷം.

നസ്രേത്തിൽ നിന്ന് നന്മ പ്രതീക്ഷിക്കേണ്ടെന്നത് ഒരു പഴയ ചൊല്ലാണ്. പോപ്പ് പോപ്പായിരി ക്കുന്നിടത്തോളം യാഥാസ്ഥികത്വത്തിന്റെ പഴകിയ ചുമരുകൾക്ക് ബലമേറ്റിക്കൊണ്ടിരിക്കുക എന്നല്ലാതെ മറ്റുവഴിയില്ല.
     റോമൻ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലിരുന്ന സമൂഹത്തിലെ ജനവിരുദ്ധതയ്ക്കെതിരെ പോരാടി യതിന് ആ ഭരണകൂടം കുരിശിലേറ്റിയ ക്രിസ്തുവിനെ പിന്നീട് സ്ഥാപനവത്കരിക്കപ്പെട്ട സഭ ഏറ്റെടുക്കുകയും അത് സ്വന്തം സാമ്രാജ്യത്വതാത്പര്യങ്ങൾക്ക് അനുരോധമാണെന്നുകണ്ടതോടെ റോമൻ ഭരണകൂടം സഭയെയും ക്രിസ്തുവിനെയുംതന്നെഏറ്റെടുക്കുകയും ചെയ്തത് പഴയ ചരിത്രം.  ക്രിസ്തുവിന്റെ ജീവിതസമീപനങ്ങൾക്കും ദർശനങ്ങൾക്കും എതിരായ നിലപാടെടുക്കുകയും അതിന് കൃത്യമായും ആക്കം കൂട്ടിക്കൊണ്ടിരിക്കുകയും ചെയ്തതാണ് പിൽക്കാലചരിത്രം.
     അതിൽ നിന്ന് മാറുന്നതോടെ സഭ സഭയല്ലാതാവുന്നു, പോപ്പ് പോപ്പല്ലാതാവുന്നു. അവിടെ ആരുവന്നാലും സമൂഹത്തിന് നന്മ പ്രതീക്ഷിക്കേണ്ടതില്ല.


3 comments:

  1. ക്രിസ്തുവുമ്പോപ്പും തമ്മിലെന്ത് ബന്ധം?
    കടലും കടലാടിയും തമ്മിലുള്ള ബന്ധം മാത്രം

    ReplyDelete
  2. അതാണ് ശരി.
    പക്ഷേ അത് പറയാനാരുണ്ട്?

    ReplyDelete

  3. പൊതിക്കാത്ത തേങ്ങ എന്തിനു് വെറുതെ ഇട്ട്‌ കടിക്കണം. പല്ല് പോകയല്ലേ ഉള്ളൂ.

    ReplyDelete