Monday, March 25, 2013

മലയാളസർവകലാശാല



ലയാളസർവകലാശാലയെക്കുറിച്ചുള്ള മാതൃഭൂമിലേഖനം.
ലയാളസർവകലാശാലയ്ക്ക് കേരളത്തിലെ മറ്റേത് സർവകലാശാലയെക്കാളും ഏറിയ ദൌത്യങ്ങൾ നിർവഹിക്കാനുണ്ട്.
അക്കാര്യം അതിന്റെ വൈസ് ചാൻസിലർക്കോ പല മുൻ വൈസ് ചൻസിലർമാരടക്കമുള്ള പണ്ഡിതർക്കോ മനസിലാവില്ലെന്നതാണ് കേരളത്തിന്റെ ദൌർഭാഗ്യം. കേരളത്തിന്റേതായ ഒരു വിദ്യാഭ്യാസമാതൃകയും അതിന്റെ നിർവഹണരീതിയും സ്വരൂപിച്ചെടുക്കുക യെന്നത് അതിന്റെ അടിയന്തിരകർത്തവ്യങ്ങളിൽ പ്രധാനമാണ്.
വിദ്യാഭ്യാസം പ്രാഥമികതലം മുതൽ ഗവേഷണതലംവരെ മതൃഭാഷയിലാക്കുകയെന്നത് വളരെ അത്യാവശ്യ്യമായ കാര്യമാണ്. അതിലേക്ക് ഭാഷയെ സജ്ജമാക്കുക സർവകലാശാലയുടെ ലക്ഷ്യമാവേണ്ടതുണ്ട്. ആധുനിക, കമ്പ്യൂട്ടർയുഗത്തിനനുസരിച്ച് ഭാഷയെ നവീകരിക്കുകയെന്നതും.
ഇതൊന്നും കണക്കിലെടുക്കാതെ അഭിപ്രായം പറയുന്നതിൽ കാര്യമില്ല. സർവകലാശാലയെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽക്കെട്ടാനുള്ള ശ്രമം മലയാളസർവകലാശാലാ സങ്കല്പത്തെത്തന്നെ ഞെരിച്ചു കൊല്ലലാണ്.

2 comments:

  1. I AM NOT AGAINST MALAYALAM.
    CHILDREN MUST STUDY MALAYALAM
    BUT A UNIVERSITY FOR MALAYALAM LANGUAGE IS A FOOLISH ENDEAVOR.
    INSTEAD OF THAT GIVE OUR CHILDREN COURSES THAT HELPS TO INCREASE FLUENCY IN ENGLISH AND LET THEM GET GOOD JOBS.

    ReplyDelete
  2. ഒരു മലയാളി മറ്റൊരു മലായാളിയോട് സംസാരിക്കാൻ മറുഭാഷതേടുന്നത് അശ്ലീലമാണ്. മലയാളം അറിഞ്ഞുകൂടാത്തവരോട് സംസാരിക്കാനാണ് മലയാളി അവരുടെ ഭാഷ തേടേണ്ടത്.

    ഒരു കാര്യം ചെയ്യാം, നമുക്ക് ഭാര്യമാരുടെ പേറ് അങ്ങിംഗ്ലണ്ടിൽത്തന്നെയാക്കാം!

    ReplyDelete