Tuesday, April 30, 2013

മലയാളം ഓൺലൈൻ

പ്രിയമുള്ളവരേ,

മലയാളത്തിലെ ഓൺലൈൻ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും പ്രയോജനകരവുമായ വിധത്തിൽ വികസിപ്പിക്കുന്നതിന് അർപ്പണമനോഭാവത്തോടെ പ്രവർത്തിക്കുന്ന കുറെപ്പേരുടെ ഒരു കൂട്ടായ്മ മുൻകൈയെടുക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. ഭാഷയിൽ ഒരു ഓൺലൈൻ നിഘണ്ടു തയാറാക്കേണ്ടതുണ്ട്. മലയാളം വിക്കി 30000 എന്ന കടമ്പ കടന്നു. എന്നിരുന്നാലും അത് ഇനിയും ഉൾക്കൊള്ളേണ്ട മേഖലകൾ അതിവിപുലമാണ്; ചെയ്തുകഴിഞ്ഞവയിൽത്തന്നെ തിരുത്തുകൾ വരുത്തേണ്ടതായും ധാരാളമുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങളിൽ കൂട്ടായ ചിന്തയും പ്രവർത്തനവും ആവശ്യമാണെന്ന ബോധത്തോടെ കുറെ ചെറുപ്പക്കാർ മുന്നോട്ട് വന്നിട്ടുണ്ട്.  സംരംഭത്തിൽ ചിന്ത കൊണ്ടും നിർദ്ദേശങ്ങൾകൊണ്ടു പ്രവർത്തനം കൊണ്ടും സഹകരിക്കാൻ കഴിയുന്നവർ ഒത്തുചേരണമെന്ന് ആഗ്രഹിക്കുന്നു.
                     
സ്നേഹപൂർവം,
ഡോ.എസ്.രാജശേഖരൻ
drrajanonline@gmail.com
9447246652
http://pakalirangumpol.blogspot.com

3 comments: