Thursday, July 5, 2012

                                       പഠിക്കുന്ന മനുഷ്യൻ, പ്പഠിക്കാത്ത മനുഷ്യൻ
പ്രപഞ്ചത്തിന് ആധാരമയി ഒരു ദൈവമില്ലെന്ന് സമർഥിക്കാൻ പോന്ന ‘ദൈവകണ’ത്തിനടുത്ത് എത്തിയ കണ്ടുപിടുത്തത്തിന്റെ ദിവസമായിരുന്നു ഇന്നലെ .പ്രപഞ്ചരഹസ്യങ്ങൾ മനുഷ്യന് അന്യമല്ലെന്നും എല്ലാത്തിനെയും അപഗ്രഥിക്കാനും ഉൾക്കൊള്ളാനും പോന്ന കഴിവും സാമർഥ്യവും അവനുണ്ടെന്നും ഇത് സൂചിപ്പിക്കുന്നു. കല്ലൂപ്പാറ ഭഗ്ഗവതിക്ഷേത്രത്തിലെ അന്തേവാസിയെ കൊന്ന് സ്വർണം പൊതിഞ്ഞ താഴികക്കുടം മോഷ്ടിച്ചതിന്റെയും മാവേലിക്കര ശ്രീകൃഷ്ണക്ഷേത്രത്തിലെ ഭഗവാന്റെ സ്വർണക്കിരീടവും മറ്റൂ‍ൂം കവർന്നതിന്റെയും വാർത്ത ഇതിനോട് ചേർന്നുതന്നെയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ദൈവത്തിന്റെയും മനുഷ്യന്റെയും ശരിയായ റോൾ വ്യക്തമാക്കുന്നതാണ് ഈ വാർത്തകൾ. ആശ്രിതരെയെന്നല്ല തന്നെപ്പോലും രക്ഷിക്കാൻ കഴിവില്ലാത്ത ദൈവം! ഇത് നിരന്തരം നാം കാണുന്നതാണ്, അനുഭവിക്കുന്നതാണ്; സുനാമിയിൽ ദൈവങ്ങളും മനുഷ്യരും പെട്ട പാട് നമുക്ക് മറക്കാറായിട്ടില്ലല്ലോ. പക്ഷേ ഇത് മാത്രം മനുഷ്യൻ ഇനിയും പഠിക്കുന്നില്ല!!!

2 comments:

  1. "തന്നെപ്പോലും രക്ഷിക്കാൻ കഴിവില്ലാത്ത ദൈവം!"

    സാർ എനു വിളിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതു കൊണ്ട്‌ ആരെയെങ്കിലും പഠിപ്പിക്കാൻ ആരെങ്കിലും തുനിയാറുണ്ടോ ?
    ഗുരുവേന്നു മനസ്സിൽ കരുതി ആ അദൃശ്യശക്തിയിൽ ഉറച്ചു വിശ്വസിച്ച്‌ മുന്നേറുന്നു.
    വിശ്വാസം അതാണല്ലോ എല്ലാം.

    ReplyDelete
  2. ഇരിക്കുന്നിടത്തുനിന്ന് വേറൊരിടത്തേയ്ക്ക് മാറണമെങ്കില്‍ മനുഷ്യന്‍ വരണം. എന്നിട്ടതിന്റെ മുമ്പില്‍ ആരാധിക്കുന്ന മനുഷ്യരും.

    ReplyDelete