Thursday, July 19, 2012

കവിത  


            ഇടങ്ങൾ.

ഇടത്ത് നിന്നവൻ
വലംതിരിയുമ്പോഴും
വലത്ത് നിന്നവൻ
ഇടം തിരിയുമ്പോഴും
ഇടംതിരിവിന്റെ കൂട്ടിയിടി
ഒഴിവാക്കാനാവില്ല.
അതിൽനിന്ന് ചിതറിത്തെറിക്കുന്ന തരികൾ
മിന്നിക്കൊണ്ടേയിരിക്കും;
ഉടനെ ചാരമാകുംവരെ.

ഇടത്തുനിന്നവന്റെ ഇടത്തിലും
വലത്തുനിന്നവന്റെ വലത്തിലും
ഇടങ്ങളിടിയുന്നത്
അവരറിയാതെയല്ല.
ഇടച്ചിലിന്റെ ചെന്നിനായകങ്ങളിൽ
മുട്ടയിട്ടുപെരുകുന്ന ആവിലതകൾ
ചൂടേറ്റുവിരിഞ്ഞ്
പറക്കമുറ്റുമ്പോൾ
ഇടംവലംതിരിക്കാൻ
അവസരങ്ങളുടെ ശബളവാദങ്ങൾ
കൂടുകൾ നിരത്തിയിരിക്കും.
കൂട്ടിൽ,
ഇടംവലങ്ങൾ മറന്ന്
ഇടയാതെ
ഇണങ്ങിയിണങ്ങിത്തന്നെ കിടക്കും;
അവനെന്നപോലെ
അവളും.

2 comments:

  1. ഇടംവലങ്ങൾ മറന്ന്
    ഇടയാതെ
    ഇണങ്ങിയിണങ്ങിയിരിക്കാം

    ReplyDelete
  2. ഇടം ഇടവും വലം വലവുമാണെന്ന് മറക്കാതെ...............

    ReplyDelete